************************************************************
"മലയാളഭൂമിക" ഫെയിസ്ബുക്ക് ഗ്രൂപ്പിന്റെ ബ്ലോഗുമാഗസിന്‍
************************************************************
വിഭവങ്ങള്‍
===================================
കവിത
കറിയുപ്പ് --------- ഷംസ് ബാലുശ്ശേരി
-----------
കാല്‍വരികുന്നിലെ ദേവന് --------മനു നെല്ലായ
കഥ ഖുറൈഷി- അഷ്റഫ് സല്‍വ അബുദാബി
പരിണാമം വിധു ചോപ്ര
സ്മരണയില്‍
യാത്രാമൊഴി അനുപമ മേനോന്
============================================ മുഖമൊഴി
യാത്രാമൊഴി അനുപമ മേനോന്
============================================ മുഖമൊഴി
ചിന്ത
മണിക്കുറിപ്പുകള് മണി കെ ചെന്താപ്പൂര്
മണിക്കുറിപ്പുകള് മണി കെ ചെന്താപ്പൂര്
അനുഭവം ... ആത്മാവ് ... ഗുരു ... ഈശ്വരൻ വെന്മാരനല്ലൂര്‍ നാരായണന്
ഭീമസേനന് വര്‍ത്തമാനം പറയുന്നു സി എന്‍ കുമാര്‍ ========================================================
ജീവനം
സുസ്ഥിര ജീവനം -- വ്യവസ്ഥ - യുടെ രൂപീകരണം
സന്തോഷ് ഒളിമ്പസ്
================================================================പുതുവര്‍ഷം നല്കുന്ന സന്ദേശം
കഴിഞ്ഞ വര്‍ഷം നമുക്ക് നല്‍കിയത് സംഘര്‍ഷ ഭരിതമായ അനുഭവങ്ങളാണ്.ലോകത്താകമാനമുള്ള പ്രതിഷേധസമരങ്ങളും പ്രകൃതിദുരന്തങ്ങളും നമ്മുടെ മനസിലുണ്ടാക്കിയ വേദനകള്‍ മറക്കുവാനും ആനുഭാവങ്ങളില് നിന്ന് പാഠമുള്‍ക്കൊണ്ട് പുതുവര്‍ഷം നമുക്ക് സമാധാനവും സന്തോഷവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഒരു നല്ല വര്‍ഷമായി തീരട്ടേ എന്ന് പ്രത്യാശിയ്ക്കുകയും ലോകസമാധാനത്തിനായി നമ്മള് ഓരോരുത്തര്‍ക്കും കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ കഴിയട്ടെയെന്നും ആയതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യാം.
മലയാളഭൂമികയുടെ എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍.............
======================================================
കറിയുപ്പ്
ഷംസ് ബാലുശ്ശേരി
അച്ഛനൊരു
മുളക് പാടമായിരുന്നു,
ഉപ്പിനോട്
അടങ്ങാത്ത
അത്യാര്‍ത്തിയാണ്.
പ്രഷറിനു
ഉപ്പു പാടില്ലത്രേ,
മൂലക്കുരുവിന്
ദേഷ്യം ഇരട്ടിക്കുമത്രെ.
ഉപ്പില്ലെങ്കിലും
അടുക്കള
കരഞ്ഞതായി
ഞാനോര്‍ക്കുന്നില്ല.
അമ്മയുള്ളപ്പോള്‍
അച്ഛന് ഉപ്പില്ലന്ന
പരാതിയില്ലായിരുന്നു
എരിവു തിന്ന് തിന്ന്
തിളച്ചയടുപ്പില്‍
വറ്റിപ്പോയതാണ്
വീട്ടിലെയാ ഉപ്പുകടല്‍ .
ഹൃദയത്താളില്‍ സുക്ഷിച്ച
മയിപ്പീലി ഇതുവരെ പെരുകിയില്ല
പറയിക്കും പന്തിരുകുലത്തിനും
നാണക്കേടായി
ഒരുവശം ചാഞ്ഞു നോക്കിയപ്പോള്‍
മുഴുവനും പച്ചയായി തീര്‍ന്നു
മറുവശം ചാഞ്ഞു നോക്കിയപ്പോള്‍
മുഴുവനും നീലയായ്ത്തീര്‍ന്നു
പടിഞ്ഞാറ് പച്ചയില്‍ നീല പൂത്തു
കിഴക്കുള്ള പച്ചയില്‍ ചോപ്പ് പൂത്തു
സര്‍വതും പൂക്കുന്ന പച്ച
അല്പം കുടിക്കട്ടെ ഞാന്‍ .
മണിക്കുറിപ്പുകള്
മണി കെ ചെന്താപ്പൂര്
൧.അമ്മായി അമ്മയെ അമ്മയായി മരുമകളും മരുമകളെ മകളായി അമ്മായി അമ്മയും നാത്തൂനെ ജ്യേഷ്ഠത്തിയായോ അനുജത്തയായോ സഹോദരിയും സഹോദരിയെ ഇലയവാലോ മൂത്തവാലോ ആയി നാത്തൂനും കരുതി സ്നേഹിച്ചാല്‍ അമ്മയിപ്പോരും നാത്തൂന് പോരും ശുഭം. രണ്ടായി കണ്ടാല്‍ അശുഭം.
൨. വൈദ്യുതി പാഴാക്കരുത്. പുറത്തു ബോര്‍ഡു ,അകത്തു പകലിലും കത്തുന്ന ബള്‍ബു, പമ്പരം പോലെ കറങ്ങുന്ന ഫാന്‍,താഴെ ഫയല്‍ പറക്കുന്ന മേശ, ആളില്ലാ കസേര,ഇത് ഇലക്ട്രിസിറ്റി ഓഫീസ്.
൩.ഉറങ്ങാന്‍ തോന്നുമ്പോള്‍ ഉറങ്ങുക,ഉണരാന്‍ തോന്നുമ്പോള്‍ ഉണരുക.നടക്കാന്‍ തോന്നുമ്പോള്‍ നടക്കുക,കഴിയ്ക്കാന്‍ തോന്നുമ്പോള്‍ കഴിയ്ക്കുക, തോന്നുന്നതൊക്കെ ചെയ്യുക.തോന്നിയപോലെ ചെയ്യുക.തോന്നലെല്ലാം നല്ലതായിരിയ്ക്കണം.തോന്നിവാസി ആകാതിരിയ്ക്കണം.
൩.വയര്‍ ചെറുതാകുകയും തല വലുതാകുകയും ചെയ്തുകൊണ്ടിരുന്നാല്‍ വലുപ്പം വരും.തല ചെറുതായി വയര്‍ വലുതായതാണ് നമ്മുടെ വലിവിനും മുട്ടിനും കാരണമാകുന്നത്.
൪. നല്ലവരോടൊപ്പം നാലുപേര്‍ പോലും കാണില്ല നല്ലതല്ലാതവന് നാല്പതുപേര് കാണും .നാല്പതു പേര്‍ക്കായി നല്ലതല്ലാതവനായാല് നാരിയെക്കാള് നാറും.അതിനാല്‍ നല്ലവനായി ഇരിപ്പതാണ് മനോസുഖത്തിനു നല്ലത്.
൫. തോളോട് ചേര്‍ന്നും തോളില്‍ കയ്യിട്ടും നടക്കാം.എന്നാല്‍ പോക്കറ്റില്‍ കയ്യിട്ടും കണ്ണിട്ടുംഒരാള് മറ്റൊരാളുടെ കൂടെ നടക്കുന്നത് നല്ലതല്ല.
================================================
നിന്റെ വാക്കുകളുടെ മധുരവും
വിരല്ക്കുളിര്‍മയും ഈ കേക്കിനുണ്ട് .
അപൂര്‍വതകളിലപൂര്‍വ്വം.
അതിനാലാവാം ശാലിനീ
കൊതിമൂത്ത് നേരത്തേ രുചിച്ചു .
മീനയ്ക്കും മക്കള്‍ക്കും
പിന്നെ കുഞ്ഞാറ്റയ്ക്കും `പകുത്തു.
(അവളിപ്പോള്‍ അടുത്ത വീട്ടിലെയല്ലല്ലോ )
മുഴുത്ത ഒരു കഷണം ഞാന്‍
മാറ്റി വയ്ക്കുകയാണ്
ഒത്തിരിപ്പേര്‍ക്ക് ഈ രുചി മധുരം
വിതരണം ചെയ്യാനാഗ്രഹം.
വീടിന്റെ മുറ്റത്തു എന്നും
ശാഖോപശാഖകള്‍ നിവര്‍ത്തി
ഒരു കേക്കുമരം നില്‍ക്കണം .
നാവിലൂടെ ഹൃദയത്തിലേക്ക്
സ്നേഹവും സൌഹൃദവും
ആനന്ദവും ഒഴുകണം
അതിനായ് ഒരായിരം
മുഴുത്ത കേക്കുകള്‍ കായ്ക്കണം.
അവന്റെ തിരുനാളില്‍ നാളേ
ഞാന്‍ നടുന്ന കേക്ക് മരമാകും.
അഞ്ചിനെ അയ്യായിരമാക്കിയോന്‍
എനിക്ക് കരുത്ത് ,, പ്രചോദനം.
മണ്ടത്തരമെന്നാവും അല്ലെങ്കില്‍
വട്ടെന്നും പറഞ്ഞേക്കാം.
പക്ഷെ എനിക്കുറപ്പുണ്ട് .
ഇശ്ചാശക്തിയും കഠിനാദ്ധ്വാനവും
വിജയം തരുമെന്ന് അനുഭവം.
ചേട്ടായീ പോകല്ലേ അപകടം.
പ്രഭാത സവാരി മുറിച്ച വാക്കുകളില്‍
ഭീതിയുടെ പെരുമ്പറ.
മുല്ലൈപ്പെരിയാര്‍ എങ്കള്ക്ക്
ഇടുക്കി മാവട്ടം എങ്കള്ക്ക്.
കാതു തുളച്ച ആരവങ്ങള്‍ക്കിടയില്‍
നിലവിളികള്‍ കേട്ടുവോ.
വീടിനെ പൊതിഞ്ഞൊരു പുകമരം.
മാംസവും കേക്കും കരിഞ്ഞ ഗന്ധം .
വിജയം തരുമെന്ന് അനുഭവം.
ചേട്ടായീ പോകല്ലേ അപകടം.
പ്രഭാത സവാരി മുറിച്ച വാക്കുകളില്‍
ഭീതിയുടെ പെരുമ്പറ.
മുല്ലൈപ്പെരിയാര്‍ എങ്കള്ക്ക്
ഇടുക്കി മാവട്ടം എങ്കള്ക്ക്.
കാതു തുളച്ച ആരവങ്ങള്‍ക്കിടയില്‍
നിലവിളികള്‍ കേട്ടുവോ.
വീടിനെ പൊതിഞ്ഞൊരു പുകമരം.
മാംസവും കേക്കും കരിഞ്ഞ ഗന്ധം .
സുസ്ഥിര ജീവനം -- വ്യവസ്ഥ - യുടെ രൂപീകരണം
സന്തോഷ് ഒളിമ്പസ്
എല്ലാ സത്തകള്‍ക്കും, ഭൌതിക (പ്രകൃതി) മായും, പ്രതിഭാസ (പുരുഷ) പരമായും, ധര്‍മ (പ്രക്രിയാ) പരമായും ഉള്ള രൂപങ്ങള്‍ കാണും എന്ന് നാം മനസ്സിലാക്കി.. നമുക്ക് പരിചയമുള്ള പദാര്‍ത്ഥങ്ങളെ വിഭജിച്ചു വിഭജിച്ചു പോകുകയാണെങ്കില്‍, ഒടുവില്‍, വിഭജിക്കാന്‍ കഴിയാത്ത വണ്ണം ഏറ്റവും ചെറുതായ (പ്രാഥമിക) കണങ്ങളില്‍ എത്തിച്ചേരും. (പ്രാഥമിക കണം: ഒരു കാലത്തു ആറ്റം എന്നും സബാറ്റൊമിക കണങ്ങള്‍ എന്നും പിന്നീട് ക്വാക്കുകള്‍ എന്നും കമ്പിത സ്തരങ്ങള്‍ എന്നും ഒക്കെ വിളിച്ചു പോരുന്ന ഒന്ന്). വീണ്ടും വിഭജിക്കാന്‍ കഴിയാത്തത് എന്നത് കൊണ്ടാണ് പ്രാഥമിക കണങ്ങള്‍ എന്ന് പറയുന്നത്. സാങ്കേതിക ലോകം വികസിക്കുമ്പോള്‍ തെളിവുകളില്‍ മാറ്റം വരുമെങ്കിലും, ഏറ്റവും ചെറിയത് ആയി അറിയുന്നതിനെ ആ കാലത്തെ പ്രാഥമിക കണങ്ങള്‍ എന്ന് നമുക്ക് വിളിക്കാം.
പ്രാഥമിക കണങ്ങള്‍ക്കും, പ്രകൃതീ പുരുഷ പ്രക്രിയകള്‍ ഉണ്ടായിരിക്കും... തികച്ചും മറ്റൊന്നും കലരാത്ത ഒരു ഭൌതിക രൂപവും, മറ്റൊരു സ്വഭാവവുമില്ലെന്ന പ്രതിഭാസവും മറ്റൊന്നിനോടും ഒന്നും പാലിക്കേണ്ടതില്ലാത്ത ധര്‍മവും ഒക്കെ ഉണ്ടെന്നു പറയാവുന്ന ഒരവസ്ഥയാണ് പ്രാഥമിക കണങ്ങള്‍ക്ക് ഉള്ളത്. അത്തരമൊരു അവസ്ഥ പ്രപഞ്ചത്തില്‍ ആശയപരമായി മാത്രമേ സാധ്യമാകൂ; യഥാര്‍ത്ഥത്തില്‍ ഇല്ല തന്നെ.. എന്ന് നാം മനസ്സിലാക്കണം.ഒരു പ്രാഥമിക കണം, മറ്റൊരു പ്രാഥമിക കണവുമായി ഒരു പ്രത്യേക സാഹചര്യത്തില്‍ കൂടിചേരുന്നു എന്നിരിക്കട്ടെ.. അപ്പോള്‍ ഇരു പ്രാഥമിക കണങ്ങളുടെയും പ്രകൃതികളും, പുരുഷങ്ങളും, പ്രക്രിയകളും ഒത്തു ചേരുമല്ലോ.. ഇരു സത്തകളിലും ഇവ മൂന്നിന്റെയും അളവ് നൂറു യൂനിറ്റ് വീതം ആണെന്ന് കരുതുക. അതായത് A എന്ന പ്രാഥമിക കണത്തിനു 100 പ്രകൃതീ പുരുഷ പ്രക്രിയകള്‍ വീതവും, B എന്ന പ്രാഥമിക കണത്തിനു 100 പ്രകൃതീ പുരുഷ പ്രക്രിയകള്‍ വീതവും, ഉണ്ടെന്നു കരുതുക. Aയും Bയും ഒരുമിക്കുമ്പോള്‍ ആ സംയുക്തത്തിനു, അവയുടെ പ്രകൃതികള്‍ കൂടി ചേര്‍ന്ന് 200 യൂനിറ്റ് പൊതു പ്രകൃതിയും, പുരുഷങ്ങള്‍ കൂടി ചേര്‍ന്ന് 200 യൂനിറ്റ് പൊതു പുരുഷവും, പ്രക്രിയകള്‍ കൂടി ചേര്‍ന്ന് 200 യൂനിറ്റ് പൊതു പ്രക്രിയയും ആയിത്തീരണം എന്നാണ് പൊതുവേ കണക്കാക്കാന്‍ നമുക്ക് തോന്നുക. എന്നാല്‍ പുതിയ സംയുക്തത്തിനു 198 പ്രകൃതിയും 201 പുരുഷവും 201 പ്രക്രിയയും ആണുണ്ടാകുക. (ഈ യൂനിറ്റ് ഒരു ഉദാഹരണം ആണെന്നത് ഓര്‍ക്കുക. ഒരു ലിറ്റര്‍ വെള്ളവും, കാല് ലിറ്റര്‍ ഉപ്പും ചേര്‍ന്നാല്‍, ഒരു ലിറ്റര്‍ മാത്രം ഉപ്പുവെള്ളം ഉണ്ടാകുന്നത് പോലെ ഈ സംയോജനത്തെ ഉദാഹരിക്കാവുന്നതാണ്) അങ്ങിനെ പ്രകൃതിയില്‍ (ഭൌതിക ദ്രവ്യത്തില്‍) വരുന്ന കുറവിനെ ദ്രവ്യമാന ദോഷം (Mass Defect) എന്ന് വിളിക്കാം. പുരുഷ-പ്രക്രിയകളില്‍ വരുന്ന ആധിക്യത്തെ അവയുടെ പ്രത്യക്ഷമാകല്‍ (Manifestation) എന്നും വിളിക്കാം. ദ്രവ്യത്തിന്റെ ഭൌതിക അളവില്‍ വരുന്ന കുറവ്, അതിന്റെ സ്വഭാവമായി മാറുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
ഇതില്‍ നിന്നും മനസ്സിലാക്കെണ്ടുന്ന പ്രധാന ആശയം, ഭൌതിക ദ്രവ്യം തന്നെയാണ്, സംയുക്തങ്ങളില്‍ പ്രതിഭാസമായും, പ്രക്രിയയായും ഒക്കെ പ്രത്യക്ഷമാകുന്നത് എന്നതാണ്. ജ്ഞാനമായും, ബലമായും മാറി മുന്നിലെത്തുന്നതും ഭൌതിക ദ്രവ്യം തന്നെ എന്നത് കൂട്ടി വയ്ക്കുക. അതായത് ഒരു കൂട്ടം ഭൌതിക ഘടകങ്ങളും അവയുടെ ഭാവ ത്തില്‍ മാറ്റം വന്നു കൊണ്ടുള്ള മറ്റു ചിലതും ഒരുമിച്ചു ചേരുന്ന ഒന്നാണ് ഒരു വ്യവസ്ഥ എന്നത്. അത് കൊണ്ട് തന്നെ, ഒരു കൂട്ടം ഘടകങ്ങള്‍ കൂടി ചേര്‍ന്നത് (മാത്രം) എന്ന അര്‍ത്ഥത്തില്‍ ഒരു വ്യവസ്ഥയെ കണ്ടുകൂടാ
പ്രാഥമിക കണങ്ങള്‍ സംയുക്തമാകുമ്പോള്‍ അവയില്‍ പുതു പ്രതിഭാസ ധര്‍മ ജ്ഞാന ബലങ്ങള്‍ പ്രത്യക്ഷമാകുന്നു. പ്രാഥമിക കണങ്ങള്‍, സംയുക്തങ്ങള്‍, സംയുക്തങ്ങളുടെ സംയുക്തങ്ങള്‍ എന്നിങ്ങനെ ഒരു ക്രമത്തില്‍ (വ്യവസ്ഥാ തലങ്ങള്‍) സംയോജനങ്ങളിലൂടെ ബൃഹദ് സംയോജനങ്ങളിലേക്ക് പ്രയാണം ചെയ്യുന്നു. ഇങ്ങിനെ ഓരോ ബൃഹദ് സംയോജനങ്ങള്‍ കഴിയുമ്പോഴും ഓരോ ഭൌതിക മാനങ്ങള്‍ക്ക് ദ്രവ്യമാന ദോഷം സംഭവിക്കുകയും ഒപ്പം ഭൌതികമല്ലാത്ത പുതു മാനങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്യും. ഇങ്ങിനെ ഒരു പ്രത്യേക വ്യവസ്ഥാ തലത്തിലാണ് സ്വയം പരിചരണ സംവിധാനത്തോട് കൂടിയ ഒരു വിശേഷ വ്യവസ്ഥ (ജീവന്) സംജാതമാകുന്നത്. ജീവന്റെ വിശേഷ സ്വഭാവത്തിലും വലുതാണ് ജീവിക്കുണ്ടാകുന്ന വിശേഷ സ്വഭാവങ്ങള്‍.. ഇങ്ങിനെ പ്രപഞ്ച വ്യവസ്ഥ എത്ത്മ്പോഴേക്കും, വിശേഷ സ്വഭാവം എന്നത് പ്രവചിക്കാന്‍ കഴിയാത്തത് ആണെന്ന് കാണാം.
പ്രവചിക്കാന്‍ കഴിയാവുന്നതും, പ്രവചിക്കാന്‍ കഴിയാത്തതും ആയ ദ്രവ്യത്തിന്റെ ദ്വന്ദ സ്വഭാവത്തെ കുറിച്ച് കൂടി ചിലത് നാം അറിയേണ്ടതുണ്ട്. അതിനായി കാരണ പൂര്‍വക വിഭ്രംശ നിയമം എന്ന ഒരു പുതു പദ്ധതിയെ പരിചയപ്പെടലാകട്ടെ അടുത്ത പാഠം.
കാല്‍വരികുന്നിലെ ദേവന്
മനു നെല്ലായ
ദേശം.
അജ്ഞതയുടെ ഇരുണ്ട
തടവറയില്‍ നിന്ന്,
മോചനത്തിന്റെ
പത്തു കല്‍പ്പനകള്‍
ദാനം ചെയ്ത ഭൂമി.
സ്നേഹശൂന്യതയുടെയും,
ദയാ രാഹിത്യത്തിന്റെയും
വരണ്ട മടിത്തട്ടില്‍
ഉറങ്ങി പോയ ജനത.
വിധിയുടെ കൈകളാല്‍,
അവര്‍ ചെയ്ത
പാപങ്ങള്‍.
ജനിയുടെ അവിശുദ്ധ ഗര്‍ഭം
പേറുന്നവര്‍ ..
പാപ കര്‍മങ്ങളുടെ
ഫലം നുകരാന്‍,
സ്വര്‍ഗ്ഗ വാതില്‍
തുറന്നിറങ്ങി വന്ന
ഒരു കുഞ്ഞാട്;
അത് യേശുവായിരുന്നു.
സ്വാര്‍ഥതയുടെ നിറവില്‍
അന്ധയായവര്‍ക്ക്,
കനിവിന്റെ
കാഴ്ച നല്കിയവന്.
അസന്മാര്‍ഗത്തിന്റെ
അട്ടഹാസങ്ങളാല്‍
ബധിരയായവര്‍ക്ക്,
അറിവിന്റെ സങ്കീര്‍ത്തനങ്ങള്‍
പാടി ചെവി തുറപ്പിച്ചവന്.
തെരുവിന്റെ വേശ്യകള്‍ക്ക്,
സന്മാര്ഗത്തിന്റെ
അടിയുടുപ്പുകള്‍
ദാനം ചെയ്തവന്.
മുപ്പതു വെള്ളി കാശിന്റെ
കത്തുന്ന തിളക്കതാല്‍
അന്ധനായവന്,
തന്റെ രക്തവും ,മാംസവും
നല്കിയ മഹാ പരിത്യാഗി..
അത് യേശുവായിരുന്നു.
പാപത്തിന്റെ മുള് കിരീടം
ചൂടാന്‍ വേണ്ടി മാത്രം പിറന്ന
ഇടയന്റെ സ്വന്തം കുഞ്ഞാട്..
================================================
അനുഭവം ... ആത്മാവ് ... ഗുരു ... ഈശ്വരൻ
അനുഭവങ്ങൾ പാഠങ്ങളാണ് ... അവ നമ്മെ പരിശീലിപ്പിക്കുന്നു, ക്രമേണ കണ്ടീഷൻഡ് ആക്കുന്നു. എന്നാലും അത് അറിവാകണമെന്നില്ല. പഠനങ്ങളെ അവലോകനം ചെയ്യുമ്പോൾ അറിവാകാം(information), അറിവിനെ അവലോകനം ചെയ്ത് ആന്തരാർത്ഥം ഗ്രഹിക്കുമ്പോഴാണ് ജ്ഞാനമായി മാറുന്നത്.
അനുഭവങ്ങളേയും ഫലങ്ങളേയും അവലോകനംചെയ്യുന്നത് ആരാണ്? അസ്തിത്വ ബോധമാണ്. ഞാൻ നിലനിൽക്കുന്നു, മുന്നോട്ട് തുടരുന്നു, എന്ന അനുഭവം നൽകുന്ന ബോധമാണത്. ആ ബോധമാണ് “ഞാൻ” എന്ന വ്യക്തിത്വ ഭാവത്തിന് കാരണമാകുന്നത്.
അവനവന്റെ ഏറ്റവും നല്ല ഗുരു, അവനവന് ഉള്ളിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത് .... നിന്റെ ഗുരു നീതന്നെയാണ്,... എന്ന് പറയുന്നത് അതുകൊണ്ടാണ്.
ബാഹ്യമായ മറ്റൊരു ഗുരുവിൽനിന്ന് അവലോകനങ്ങൾ സ്വീകരിക്കാമെന്നല്ലാതെ, അവയെ സ്വന്തം അനുഭവങ്ങളുമായി തട്ടിച്ച് നോക്കി, സ്വയം ഒരവലോകനം സാധിക്കുന്നതുവരെ, ബാഹ്യ ഗുരുവിന്റെ ഉപദേശങ്ങളും ജ്ഞാനവും, വെറും പാഠങ്ങളായി കണ്ടീഷനിങ്ങ് ആയി നിലനിൽക്കുകയേ ഉള്ളു. അതുകൊണ്ട് പ്രയോജനമില്ലെന്ന് മാത്രമല്ല അന്യന്റെ അനുഭവവും സ്വന്തം അനുഭവവും തമ്മിൽ വിശ്വാസ്യതയുടേയും അന്ധവിശ്വാസത്തിന്റേയും അന്തരമുണ്ടായിരിക്കും. അന്യന്റെ അവലോകനം അന്ധമായി സ്വീകരിക്കുന്നത്, തനിയ്ക്ക് അനുയോജ്യമാകാതിരിക്കുകയും അപകടകരമാകുകയും ചെയ്യാം.
ഇനി കാര്യത്തിലേക്ക് കടക്കാം
==================
അനുഭവം തന്നെയാണ് പാഠം .... ആത്മബോധം നൽകിയതും അനുഭവങ്ങളാണ്.
അവഗണിക്കാനാവാത്ത അനുഭവം മരണമാണ്, അടിമുടി ഉലയ്ക്കുന്ന ഏറ്റവും ശക്തമായ അനുഭവം.
മരിച്ചു കിടക്കുന്ന രൂപം ജീവിച്ചിരിക്കുമ്പോൾ ഉള്ളതുപോലെയുണ്ടാവും. എന്നാൽ, ആ മൃതദേഹ മുഖ ദർശനത്താൽത്തന്നെ, എന്തോ വിട്ടകന്നപോലെ വ്യക്തമായിരിക്കും. എന്താവാം വിട്ടകന്നത്? ഊർജ്ജ ചാലക ശേഷി പ്രകടമാക്കി ശരീരത്തിൽ വസിച്ചിരുന്ന ഒരു ശക്തിയാവണം വിട്ടുപോയത്.
.... പ്രാഥമീക നിഗമനം,... അവലോകനം ... അതായിരിക്കും അല്ലേ?
ആ അനുഭവമാണ്,... ശരീരത്തിനുള്ളിൽ ആത്മാവ് വസിക്കുന്നുണ്ടെന്ന തീരുമാനത്തിലേക്ക് മനുഷ്യനെ നയിക്കുന്നത്. ചരിത്രാതീത കാലത്ത്, പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ആസ്ട്രേലിയൻ മലനിരകളിൽ വസിച്ചിരുന്ന ആദിമ മനുഷ്യർ വിശ്വസിച്ചിരുന്നത്, ശരീരം ആത്മാവിന്റെ വാടക ഗൃഹമാണെന്നും, വേറൊരു ലോകത്തെ കർമ്മ പരമ്പരകളുടെ മാർഗ്ഗത്തിൽ താത്ക്കാലികമായി ഭൂമിയിൽ വസിക്കാനെത്തിയതാണ്, എന്നായിരുന്നു.
അപ്പോൾ, ആത്മാവെന്നത് .... ശരീരത്തിലെ ഊർജ്ജ ചാലക സ്വാധീനവും, അനുഭവങ്ങളെ അവലോകനം ചെയ്യുന്ന ശ്രദ്ധയും സ്വന്തമായിരിക്കുന്ന “അസ്തിത്വം”, അല്ലെങ്കിൽ “സ്വത്വം” ആണെന്ന് മനസ്സിലാക്കാനാവും.
അതേപോലെ .... ചലനാത്മകമായ പ്രപഞ്ചത്തിൽ, ഊർജ്ജ ചാലക സ്വാധീനവും അനുഭവ അവലോകനവും നടത്തുന്ന ഒരു അസ്തിത്വം ഉണ്ടെങ്കിൽ, അതാണ് ഈശ്വരൻ. ....
പ്രപഞ്ച ആരംഭത്തോടൊപ്പം, പരസ്പരാപേക്ഷിക സർവ്വാപേക്ഷികമായൊരു ഊർജ്ജതലം ബ്രഹ്മാണ്ഡത്തെ ഒന്നാകെ ഒന്നിപ്പിക്കുന്ന വിധത്തിൽ അനിവാര്യമായും നിലവിൽ വരുന്നുണ്ടാവുമെന്ന നിഗമനങ്ങളാണ്, ആപേക്ഷിക സിദ്ധാന്തത്തിൽ കാണുന്നത്. .... ആ ഊർജ്ജതലം, സ്വയം അവലോകന സമർത്ഥമായി ബോധം ഉൾക്കൊള്ളുന്നതാവുമോ ഇല്ലയോ, എന്നത് മാത്രമാണ് അറിവിന് പുറത്തായി നിലകൊള്ളുന്നത്.
=========================================
ഉറുമ്പുകളെ ആര്‍ക്കാണ് പേടി.
ഹാഫിസ് മുഹമ്മദ് തവന്നൂര്ഉറുമ്പുകളെ ആര്‍ക്കുണ്ട് പേടി
ചായയിലൊക്കെ ഇരച്ചു കയറി
ചത്താലും വേണ്ടീലാന്നു കരുതി
മധുരങ്ങളില്‍ പുളിപ്പ് കയറ്റുന്ന.....
ടോയ്ലെറ്റിലോ ബെഡ്ഷീറ്റിലോ
രഹസ്യങ്ങളിലോക്കെ ഒളിച്ചിരുന്ന്
സ്വര്‍ഗ്ഗങ്ങളില്‍ കട്ടുറുമ്പാവുന്ന......
(അ)സ്ഥാനത്ത് തന്നെ
ചെന്ന് നിന്ന് കടിച്ചു നീറ്റുന്ന.....
വന്നു തിന്നു കൊടി വെച്ച് തീറ്റുന്ന.....
അടുക്കളയിലെയും പാത്രങ്ങളരച്ച്
പഞ്ചാരയെന്നു വിളിച്ചു പറയുന്ന....
കൊതിയന്മാരെയും പിന്നാലെ കൂട്ടിവരുന്ന....
നശിച്ച
ഉറുമ്പുകളെ ആര്‍ക്കുണ്ട് പേടി..
തുരത്താന്‍ നൂറുണ്ട് വഴി.. ...
പാത്രത്തിനു പുറത്ത്
പൊടി, മുളകാണെന്നെഴുതി പേടിപ്പിച്ചാലും..
പിന്നെയും നിര നിരയായ് വരുന്നവയുടെ
വരിയ്ക്ക് നെടുകെ കൈവിരല്‍ കൊണ്ടൊരു
വര വരച്ചു വഴി തെറ്റിചാലും..
പതുങ്ങിയൊറ്റക്കെത്തുന്നവയെ
ഞെക്കി പ്പിടിച്ചു വെളിയിലയച്ചാലും..
കടി മാറാതെ, തേടി വരുന്നവയെ
കൊല്ലരുത്... ! പിടിച്ചു മുളക് പാത്രത്തിലടയ്കുക..
കാരണം പഞ്ചസാരയാക്കുക..
.....................(ബിനായക്, ഷാഹിന.ഷൈന,..,............
ഏതു വല്യ നെയ്യുറുമ്പായാലും
നിങ്ങളെ ആര്‍ക്കാണ് പേടി..)
പരിണാമം
------------
വിധു ചോപ്ര
കടം കയറി തല പെരുത്തപ്പോഴാണ് അയാൾക്ക് നാടിറങ്ങി കാട് കയറേണ്ടി വന്നത്. അത്യാവശ്യത്തിനു പോലും മരം കയറാനറിയാത്ത അയാളെ കാടൻ യാഥാർത്ഥ്യങ്ങൾ അതും പഠിപ്പിച്ചു.കയറ്റത്തിനിടെ ചുറ്റിപ്പിടിക്കാനായി അയാൾക്കൊരു വാൽ വളർന്നു വന്നു.തണുപ്പിൽ നിന്നുമുള്ള രക്ഷക്കായി മേൽ നിറയെ രോമം കിളിർത്തു.ഒരു ദിവസം അയാൾക്കൊരു കടലാസു തുണ്ട് കിട്ടി. കാട് കാണാനെത്തിയ ആരോ ഉപേക്ഷിച്ച വർത്തമാന പത്രത്തിന്റെ ഒരു തുണ്ട് കടലാസ്.അയാൾ വായന മറന്നിരുന്നില്ല.അതു കൊണ്ട് കടലാസിലെഴുതിയ കാര്യങ്ങൾ അയാൾക്ക് വായിച്ചറിയാൻ പറ്റി:കടക്കാരുടെ ലോണെല്ലാം ബാങ്കുകൾ എഴുതിത്തള്ളുന്നു! അപ്പോൾ തന്നെ നാട്ടിലേക്ക് കുതിച്ച അയാളെ നാട്ടിൽ എതിരേറ്റത് ക്യാമറക്കണ്ണുകളും, പിള്ളേരെറിഞ്ഞ കല്ലുകളുമായിരുന്നു! കൊരങ്ങൻ ....കൊരങ്ങൻ ..എന്ന് പിള്ളേർ വിളിച്ച് കൂവുന്നുമുണ്ടായിരുന്നു. ഒരു നിമിഷം........അയാൾ മരങ്ങളും മതിലുകളും മലകളും കടന്ന് തിരിച്ച് കാട്ടിലെത്തി. ഓട്ടത്തിനിടെ അയാൾ പണ്ട് വായിച്ച മർക്കട മുഷ്ടി എന്ന കഥ ഓർമ്മിച്ചു. ഇത്ര കഷ്ടപ്പെട്ട് നാട്ടിൽ ജീവിക്കുന്ന മനുഷ്യന്റെ പോഴത്തമോർത്ത് അവൻ എന്തിനോ പറഞ്ഞു: മനുഷ്യനിത്ര മർക്കടമുഷ്ടിയെന്തിന്???
========================================================
കഥ
ഖുറൈഷി-
അഷ്റഫ് സല്‍വ അബുദാബി
റമദാന് ഇരുപത്തഞ്ച് . സുബൈദ ടീച്ചറുടെ മനസ്സില്‍ ആകെ വിഷമമാണ് . ചെറിയ മോന് നോമ്പ് എടുത്തിട്ടുണ്ട് . നോമ്പ് തുറക്കാന്‍ എന്താണ് വിഭവം ? അവന് അത്താഴത്തിനു എണീറ്റപ്പോള്‍ മുതല്‍ ചോദിയ്ക്കാന്‍ തുടങ്ങിയതാണ് . നാട്ടില്‍ അറിയപെട്ട കുടുംബം ആണ് ടീച്ചരുടെത് . ഭര്‍ത്താവു ഹാജിക്ക നാട്ടിലെ പ്രമുഖ കച്ചവടക്കാരനും. ടീച്ചര്‍ എന്നത് പേര് മാത്രം ആണ് കേട്ടോ . മാപ്പിള പെണ്ണുങ്ങള് ഉമ്മ കുപ്പായവും കാച്ചി തുണിയും ഇട്ട് നടന്നിരുന്ന കാലത്ത് സാരി ഉടുത്തു ഇറങ്ങിയതിനാലോ മറ്റോ വന്നു കിട്ടിയ പേരാണ് . തൊടിയില്‍ ആകെ നടന്നു മൂത്ത ഒരു ചക്ക കിട്ടി . തല്ക്കാലം ഇന്നത്തേക്ക് ഇത് മതി . പക്ഷെ മോന്? അവന്റെ കന്നി നോമ്പ് ആണ് . രാവിലെ പേടിച്ചു പേടിച്ചു ഹജിക്കയോട് ഒന്ന് പറഞ്ഞു " മോന് നോമ്പ് എടുത്തിരിക്കുന്നു . ലേശം അരി പൊടിയും ഇറച്ചിയും കൊടുത്തയച്ചാല്‍ ... " ഉത്തരം കേള്‍ക്കേണ്ടി വന്നില്ല . ഒരു ആട്ടു ആയിരുന്നു . ടീച്ചര്‍ ക്ക് അത് പുത്തരി അല്ല . കല്യാണം കഴിഞ്ഞ നാള് തൊട്ടേ അങ്ങിനെയാണ് . പക്ഷെ ആരോടും പറയാതെ എല്ലാം സഹിച്ചു
ഹാജിക്ക തൂവെള്ള വസ്ത്രം ധരിച്ചു കടയിലേക്ക് പോകാനിറങ്ങി .. ആരോടോ സംസാരിക്കുന്നത് കേട്ടാണ് ടീച്ചര്‍ പുറത്തേക്കു വന്നു നോക്കിയത് . പാടത്തിന്റെ അക്കരെ താമസിക്കുന്ന ജാനകിയാണ് .എല്ലാവര്ക്കും കണ് കണ്ട ദൈവമാണ് ഹാജിക്ക. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന , നല്ല ഉപദേശങ്ങള്‍ നല്കുന്ന സാമ്പത്തികമായി സഹായിക്കുന്ന ഹാജിക്ക .
ടീച്ചര്‍ ജാനകിയോട് ചെറുതായി ചിരിച്ചു എന്ന് വരുത്തി വേഗംഅടുക്കളയിലേക്കു വലിഞ്ഞു.
ജാനകി ഹാജിക്കയോടെ പറയുന്നത് അകത്തേക്ക് കേള്‍ക്കുന്നുണ്ടായിരുന്നു.
"നിലമ്പൂരിലേക്ക് കെട്ടിച്ച മോളും മരുമോനും ഇന്ന് വിരുന്നിനു വരും , കറി വെക്കാന്‍ ഒന്നും ഇല്ലാ . ഒരു അയിന്പതു ഉറുപ്യ കിട്യാല് .. പെന്ഷം കിട്ടുമ്പം അങ്ങട്ട് തന്നെ താരയ്നു ." .
ഞാന്‍ എപ്പോളെങ്കിലും ഇങ്ങളോട് പൈസ തിരിച്ചു ചോടിചിടുണ്ടോ ? എന്ന് പറഞ്ഞു അന്‍പതിന്റെ ഒരു നോട്ടു കുഞ്ഞമ്മക്ക് കൊടുത്തു ഹാജിക്ക ഇത് കൂടേ കൂടി ചേര്‍ത്തു.
"ചായ കുടിച്ചിട് പോയാല്‍ മതി. ആലന്റെ അടുത്ത തേങ്ങയുണ്ട് ,അതിന്നു രണ്ടു തേങ്ങയും എടുതോളി "
. കൂട്ടി ഇട്ട തേങ്ങയിന്നു രണ്ടു തേങ്ങ എടുത്ത് ചകിരി വലിച്ചു കൂട്ടി കെട്ടി ഇറങ്ങി പോകുമ്പോ
ജാനകി ലേശം ഉറക്ക തന്നെ പറഞ്ഞു. " തങ്ക പെട്ട മനുഷ്യന് . അതിനു കിട്ടിയ ഒരു പെണ്കൊല്. ഒരു ചായ ന്റെ ബെള്ളം തരണ്ടി ബരും ന്നു ബിച്ചരിച്ചിട്ട ഓള് അകത്തു കേറി വാതില്‍ അടച്ചു, ബല്യ ടീച്ചര്‍ "
തട്ടം കൊണ്ട് മുഖം തുടച്ചു ടീച്ചര്‍.. ഇല്ലാ കണ്ണീരില്ല . ഒന്നും കേട്ടാല്‍ ഇപ്പോള്‍ കണ്ണീര് വരാറില്ല .
ഒരു പക്ഷെ കണ്ണീര് കഴിഞ്ഞിരിക്കും.
മോന് തളര്‍ന്നു ഉറങ്ങി . ടീച്ചര്‍ പലതും ചിന്തിച്ചു .ഒരു ലേശം അരി പൊടി അടുത്ത വീട്ടില്‍ പോയി വാങ്ങിയാലോ ? ഹാജിക്ക എങ്ങാനും അറിഞ്ഞാല്‍ , ഇല്ലെങ്കിലും അവര്‍ എന്ത് വിചാരിക്കും നോമ്പ് കാലത്ത് അരിപൊടി ഇല്ലാത്ത വീട് ഉണ്ടാകുമോ? അസര്‍ ബാങ്ക് കൊടുത്തു ഇനി ആലോചിച്ചു നിക്കാന്‍ നേരം ഇല്ലാ . ലേശം ചാക്കരി ചട്ടിയില്‍ ഇട്ട് വറുത്തു . ഇനി പൊടിച്ചു ലേശം തേങ്ങയും പഞ്ചസാരയും ഒക്കെ ചേര്‍ത്താല്‍ മതി .. അപ്പോഴാണ് പുറത്തു ഒരു കാല് പെരുമാറ്റം . പെട്ടെന്ന് ഈ വറുത്ത അരി ഒളിപ്പിക്കാനുള്ള തത്രപ്പാടില്‍ കൈ തട്ടി അരി വറുത്തത് നിലത്തു വീണു. നീളന്‍ തട്ടം ഒരു ഭാഗത്ത് കൂടി വലിച്ചിട്ടു മേലെ വീടിലെ ബീത്തയാണ്. അകത് കയറിയതും ടീച്ചര്‍ ബീത്തന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു ". മോന് അരി വറുത്ത് വല്യ ഇഷ്ടാണ്."
ബീത്ത തട്ടത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ച ഒരു ചോറ്റു പാത്രം ടീച്ചറെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു : "സുബൈദ , കുട്ട്യോളെ കൊണ്ട് കള്ളം പറയാന്‍ കയ്യൂല , ഇത് മോന് നോമ്പ് തുറക്കാന്‍ ഉള്ളതാണ്. ഓന്റെ തുണ ഒന്ന് ഇന്ടവിടെം ഉണ്ടല്ലോ , അന്റെ ഏഴു വയസ്സായ കുട്ടി ഇന്ന് നോമ്പ് നോറ്റത് എന്തിനാ ന്നു അനക്ക് അറിയോ ? അങ്ങിനെ എങ്കിലും ഓന്റെ തന്ത എന്തെങ്കിലും കൊണ്ടാരല്ലോന്നു വിചാരിച്ചാണ്. ഓന്റെ തന്തന്റെ സുഭാവം അനക്ക് അല്ലെ അറിയൂ, നാട്ടുകാര്‍ക്ക് ഓന് ബല്യ ഖുറൈഷി അല്ലെ "
...... യാത്രാമൊഴി .........
( അനുപമ മേനോന് )
===========================================================================================================
.പതിനെട്ടു വര്‍ഷം മുമ്പത്തെ ട്രെയിന്‍ യാത്ര , കൊച്ചിയില്‍ നിന്നും ബോംബേയ്ക്ക് ..!! കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗോപേട്ടന് ഒറ്റയ്ക്ക് യാത്ര പറഞ്ഞു ബോംബെയ്ക്ക് പോയി .. ഓഫീസിലെ തിരക്ക് , പിന്നെ ലീവും കുറവ് .. താമസ സൌകര്യം ശരിയാക്കണം. ഒരു ചെറിയ ഫ്ലാറ്റ് ശരിയായിയെന്ന് ഫോണില്‍ രണ്ടു വാക്ക്... സ്റ്റേഷനില്‍ കാത്തു നില്‍ക്കുമെന്നും . എറണാകുളം സ്റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെടുമ്പോള്‍ ഉച്ച സമയം.. വീട്ടുകാരും , ബന്ധുക്കളും മത്സരിച്ചു കൊണ്ട് തന്ന ഭക്ഷണവും , പലഹാര പൊതികളും ബാഗുകളിലായി അടുക്കി വെച്ചു . തിരക്ക് ഒഴിഞ്ഞു അങ്കമാലി കഴിഞ്ഞിട്ട് ഭക്ഷണം ആകാം എന്ന് വെച്ചു .. ആദ്യമായി ട്രെയിനില്‍ ഒറ്റയ്ക്ക് , അതും രണ്ടു രാത്രിയും ഒരു പകലും .. ശരിക്കും പേടിയായിരുന്നു . ട്രെയിന്‍ ആലുവ കടന്നു അപ്പോഴാണ് മുന്‍പിലത്തെ സീറ്റിലെ യുവതിയെ ശ്രദ്ധിക്കുന്നത് , വിശന്നിട്ടാണെന്നു തോന്നുന്നു കുട്ടി ഒരേ കരച്ചില് .. കഷ്ട്ടിച്ചു രണ്ടു വയസു പ്രായം തോന്നും. വെളുത്തു തുടുത്ത് ഒരു ചന്ത കുട്ടി . കയ്യിലിരുന്ന ബിസ്ക്കറ്റ് പായ്ക്കെറ്റ് കൊടുത്തപ്പോള്‍ മോളു കരച്ചില് നിര്‍ത്തി.. പാവം വിശന്നിട്ടു തന്നെ ..! ആളുകള്‍ പല ഭാഗത്ത് സീറ്റ് പിടിച്ചതിനാല്‍ തിരക്ക് മാറി കിട്ടി , അവരെ കണ്ടപ്പോള്‍ എന്റെ അതെ പ്രായം തന്നെ ഉള്ളെങ്കിലും അമ്മ എന്ന ബഹുമാനം കൊടുത്ത് ചോദിച്ചു " ചേച്ചി എവിടേക്കാ " .. കണ്ണ് നീര് തുളുമ്പിയ വാക്കുകള്‍ .. " ഈ ട്രെയിന്‍ എവിടെയെത്തുന്നുവോ അവിടെ ഒരു അഭയം .. അല്ലേല്‍ അവസാനം " . ഒരാളും പ്രതീക്ഷിക്കാത്ത മറുപടിയില്‍ ഞാന്‍ ആകെ പകച്ചു പോയി.. നിശബ്ദമായ ഒരു ഇടവേള... ചോദ്യങ്ങള്‍ ബാക്കി എനിക്കും ഉണ്ടായിരുന്നില്ല . . ടിക്കറ്റ് പരിശോധിക്കാന്‍ വന്ന ആളോട് അവര്‍ ചേട്ടന് ഇപ്പോള്‍ വരും എന്നുള്ള കൂസല്‍ ഇല്ലാത്ത മറുപടി കൊടുത്തു .. കണ്ടിട്ട് ഏതോ നല്ല കുടുംബത്തില്‍ ജനിച്ചതാണെന്ന് തോന്നുന്നു .. പക്ഷേ വാരിച്ചുറ്റിയ സാരിയും , പറന്നു കിടക്കുന്ന മുടിയും .. എന്തോ ഒരു പന്തികേട് . ട്രെയിന്‍ അങ്കമാലി വിട്ടു , എന്തോ ഒരു വിഷമം പോലെ രാത്രിയിലെക്കുള്ള പൊതി അവര്‍ക്ക് കൊടുത്ത് .. ഉച്ചയ്ക്ക് ഉള്ള പൊതി ഞാന്‍ കഴിച്ചു .. ട്രെയിന്‍ കേരളാ അതിര്‍ത്തി താണ്ടി. സൂര്യന് അസ്തമിച്ചു തുടങ്ങി . ടിക്കറ്റ് പരിശോധിക്കാന്‍ വന്ന ആള് വീണ്ടും വന്നു .. അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം അവള് കണ്ണീരില്‍ ഒതുക്കി , ഒരു നല്ല ഹൃദയം ആ മനുഷ്യന് ഉണ്ടാവാം ...ഇറക്കി വിട്ടില്ല.. എല്ലാരും സമ്മതിച്ചാല്‍ താഴെ കിടന്നോളാന്‍ പറഞ്ഞു.. രാവിലെ ഇറങ്ങി പോകാനും., രണ്ടു ഹിന്ദിക്കാര് പ്രശ്നം പറഞ്ഞെങ്കിലും അടുത്തുണ്ടായിരുന്ന ഒരു തമിഴന് അവരെ സമാധാനിപ്പിച്ചു . അയാള്‍ തന്നെ അവര്‍ക്കുള്ള ഭക്ഷണവും വാങ്ങി നല്കി. മനുഷ്യര്‍ മതത്തിന്റെയും , ജാതിയുടെയും , ഭാഷയുടെയും ഒക്കെ മീതെ പരസ്പരം സ്നേഹിക്കുന്നെണ്ടെന്നു ജീവിതത്തില്‍ ആദ്യമായി അനുഭവിച്ചറിയുന്നു. ട്രെയില്‍ ഈറോഡ് വിട്ടപ്പോള്‍ പലരും ബെര്‍ത്തുകളിലായി കിടന്നു തുടങ്ങി. ബാഗില്‍ നിന്നും ഒരു ലുങ്കി എടുത്തു അയാള്‍ അവര്‍ക്ക് നല്കി . ഞാന്‍ ഒരു പഴയ സാരിയും കൊടുത്തു. അവര്‍ കുഞ്ഞിനേയും ചേര്‍ത്തു പിടിച്ച് നിലത്ത് ബെര്ത്തിനടിയിലായി കിടന്നു. കൂടുതല്‍ ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. നാളെ ആവാം... പകലും രാത്രിയും ഇനിയും ബാക്കി....
താരാട്ടു പോലെ തോന്നുന്ന ട്രെയിനിന്റെ ഇളക്കങ്ങള്‍ , പുറമേ നിന്നുള്ള തണുത്ത കാറ്റ് .. ഞാനും അറിയാതെ ഉറക്കത്തില്‍ പെട്ടു ..
ഉറക്കത്തിന്റെ പല യാമങ്ങളില്‍ മാറി മാറി വന്ന സ്വപ്നങ്ങള്‍ പല ഭാവങ്ങളില്‍ , രൂപങ്ങളില്‍ . സ്നേഹമായും , പ്രണയമായും , കുളിരായും , വസന്തമായും ഒക്കെ അത് മാറുന്നു. അവസാന യാമങ്ങളില്‍ എവിടെയോ മധുര സ്വപ്നങ്ങള്‍ വഴി മാറി ഇരുട്ടിലേക്ക് കയറുന്നു .കൂരിരുട്ടില്‍ ചില മുഖ മില്ലാത്ത മനുഷ്യര്‍ നടന്നു വരുന്നു .. രണ്ടു കൈകള്‍ നീണ്ടു വന്നു ആ കുഞ്ഞിനെ തൊടുന്ന പോലെ.... " അരുതേ " ആ നിലവിളി പകലിലേക്കുള്ള ഇറക്കമായിരുന്നു. രാവിലെയായിട്ടും എണീല്ക്കാന് കൂട്ടാക്കാതെ മടി പിടിച്ചു കിടന്നവര്‍ക്ക് അതൊരു ഉണര്‍ത്തു മണി ആയിരുന്നു , ബാക്കിയുള്ളവര്‍ക്ക് അരോചകവും . അടുത്തുള്ളവരുടെ പൊട്ടിച്ചിരി; ഒരു ചമ്മിയ സുപ്രഭാതം നല്കിയ പോലെ . തെല്ല് ജാള്യതയോടെ എണീറ്റ് ബാത്ത് റൂമില്‍ പോയി ഫ്രഷ് ആയി ഡ്രസ്സ് മാറി വീണ്ടും സീറ്റില്‍ വന്നിരുന്നു . പുറത്തു ആകെ തരിശു ഭൂമിയും പിന്നെ അങ്ങിങ്ങായി കുറച്ചു പച്ചപ്പുകളും മാത്രം. ഒരു ദിവസം കൊണ്ട് വേറെ ഏതോ ലോകത്ത് എത്തിയ പോലെ. എനിക്കും ആ സ്ത്രീക്കും ഉള്ള ടിഫെന് ആ തമിഴന് വാങ്ങി വന്നിരിക്കുന്നു . നീട്ടിയ നൂറു രൂപ നോട്ട് ഒരു പുഞ്ചിരി തിരികെ തന്ന് അയാള്‍ മടക്കി. അമ്മയുടെ കൈകളില്‍ നിന്നും മെല്ലെ ഊര്‍ന്ന് പിച്ച വെച്ച് നടന്ന കുട്ടിയെ അയാള്‍ എടുത്ത് സീറ്റില്‍ ഇരുത്തി . ഒരു മാമന്റെ സ്നേഹം ആദ്യമായി അനുഭവിക്കുന്നതിനാലാവണം ആ കുഞ്ഞിന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. അതിന്റെ നെറുകയില്‍ മെല്ലെ തലോടിയിട്ട് പോക്കെറ്റില്‍ നിന്നും നൂറിന്റെ മൂന്നു നോട്ടുകള്‍ എടുത്ത് അതിന്റെ കൈകളില്‍ വെച്ച് കൊടുത്തു ... ... അപ്പോളാ കണ്ണുകളില്‍ രണ്ടു തുള്ളി കണ്ണ് നീര് നിറയുന്നത് ഇന്നും മനസ്സില്‍ നന്മയുടെ ചില എടുകളായി നില നില്ക്കുന്നു . അടുത്ത സ്റ്റേഷനില്‍ അയാളിറങ്ങുകയാണ് എന്ന് പറഞ്ഞു. പ്രതീക്ഷിക്കാതെ മോള്‍ക്ക് കിട്ടിയ ആ പണം കഥാ നായികയ്ക്ക് ഒരേ സമയം സന്തോഷവും , പിന്നെ അപമാനവും നല്കി എന്ന് തോന്നി. " വിശപ്പിനു അഭിമാനത്തേക്കാള്‍ .. വിലയുണ്ട് .. താങ്ക്സ് ചേട്ടാ" എന്ന മറുപടി ജീവിക്കാനുള്ള മനസ് തുറന്നു കാണിച്ചു . നിറഞ്ഞു തുളുമ്പിയ കണ്ണീര് തുടച്ചു കൊണ്ട് അവര്‍ പറഞ്ഞു തുടങ്ങി .. കുട്ടിക്കാലത്ത് വീട്ടുകാരുടെയും , നാട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന മാളുവിന്റെ കളികളും , പാട്ടും എല്ലാം. ....സ്നേഹിക്കാന്‍ മാത്രം അറിയുന്ന അച്ഛന് , അമ്മ , സഹോദരങ്ങള്‍ പിന്നെ ബന്ധുക്കള്‍ .. മാളവികയുടെ ശരീരവും , മനസും വളര്‍ന്നപ്പോള്‍ സ്വപ്നങ്ങളും , പ്രേമവുമെല്ലാം കൂടെ വളര്‍ന്നു ...നാട്ടിന് പുറത്തെ സുന്ദരിയും , ശാലീനയുമായ ഒരു പെണ്‍കുട്ടിക്ക് സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവറോട് തോന്നിയ ഒരു ആരാധന , അത് പ്രേമമായി , പ്രണയമായി പരിലസിക്കാന്‍ തുടങ്ങി ... ശാസനകള്‍ ... എതിര്‍പ്പുകള്‍ അത് വാശി കൂട്ടിയപ്പോള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ച് നാട് വിട്ടു ....ചെറിയ വാടക വീട്ടില്‍ നഗരത്തില്‍ താമസം തുടങ്ങി. ഭര്‍ത്താവ് പകല്‍ മാത്രം ജോലിക്ക് പോയി കിട്ടിയ പൈസ കൊണ്ട് സന്തോഷമായി ജീവിച്ച കുറേ നാളുകള്‍ ..പിന്നെ മോള് അവരുടെ കുടിലിലേക്ക് വിരുന്നു വന്നതും എല്ലാം പറഞ്ഞു കൊണ്ടിരുന്നു .. കൂട്ടുകാര്‍ കൂടിയപ്പോള്‍ ചേട്ടന്റെ സ്വഭാവം മാറി തുടങ്ങിയത് എല്ലാം....കൂട്ട് കൂടി മദ്യപാനം , മര്‍ദനം , ഭീഷണി പെടുത്തല്‍ .. ഏതോ മുതലാളിയുടെ വീട്ടിലേക്കു ഭീഷണി പെടുത്തി കൊണ്ട് പോയപ്പോള്‍ ഇടയ്ക്ക് മദ്യപിക്കാന്‍ അയാളും കൂട്ടുകാരും കാര്‍ നിര്‍ത്തി ബാറില്‍ കയറി . അപ്പോള്‍ അവിടെ നിന്നും ഓടി വന്നു കേറിയതാ ഈ ട്രെയിനില്‍ .. പിന്നെ എന്തോ കുറച്ചു സമയം അവര്‍ നിശബ്ദയായി ... പഴയ ഓര്‍മ്മകള്‍ വേദനിപ്പിച്ചതാവാം .. ആ തമിഴന് അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നി. നന്നായി കറുത്തിട്ടാണെങ്കിലും , കാഴ്ചയില്‍ മാന്യന് ..
" അതിന് നീങ്ക എതുക്ക് ബോംബെയ്ക്ക് പോകണം ,, പൈത്യമാ" ..!! അയാളുടെ ചോദ്യം അവരെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. " ഇനി അവിടെ നിന്നാല്‍ ഒന്നുകില്‍ മരിക്കണം , അല്ലെങ്കില്‍ രാത്രി പകലുകളില്ലാതെ മാംസം വിറ്റ് പണ മുണ്ടാക്കുന്നവളായി ഈ നശിച്ച ജന്മം തീരും .. " . അയാളുടെ അടുത്ത ചോദ്യം ദേഷ്യത്തില്‍ ആയിരുന്നു .. " ബോംബേല് എപ്പടി...റെഡ് സ്ട്രീറ്റ് പ്രോസ്ടിടുറ്റ് ... പെരുസ്സു ജോബ് .. പൈത്യക്കാരി ,, നാശമാ പോയിട് ..." അയാളുടെ ഒച്ചയില്‍ എല്ലാവരും ചുറ്റും കൂടി ..
തുളുമ്പിവന്ന കണ്ണ് നീര് ഒന്ന് തുടച്ച് അവര്‍ വളരെ ശാന്തയായി പറഞ്ഞു .." ബോംബെയില്‍ എങ്ങനെ ജീവിച്ചാലും , മരിച്ചാലും വീട്ടിലറിയില്ല .. മോളെവിടെയെങ്കിലും നന്നായി ജീവിക്കുന്നു എന്ന് കരുതി കാലം കഴിക്കും .. നാട്ടില്‍ അയാള്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ........ഇനിയും ഒരു ദുരന്തം കൂടി വീടിനു സമ്മാനിച്ച് ഹൃദ്രോഗിയായ അച്ഛനെയും കൊന്ന് ..? ..എല്ലാവരെയും വീണ്ടും സങ്കടത്തില്‍ ആക്കി ...." ആ വാക്കുകള്‍ കരച്ചിലില്‍ മുറിഞ്ഞു കൊണ്ടിരുന്നു .....അത് വരെ ഓടി കളിച്ചു കൊണ്ടിരുന്ന മോളു അമ്മയുടെ കൈകളില്‍ പിടിച്ചു കരയാന്‍ തുടങ്ങി .. ചുറ്റും എല്ലാവരും നിശബ്ദമായപ്പോള്‍ അവരുടെ കരച്ചില് മാത്രം അവിടെ നിറഞ്ഞു നിന്നു.. നിശബ്ദതയെ ഭേദിച്ച് കൊണ്ട് അയാള്‍ പറഞ്ഞു " ഉങ്ക കുഴന്തയെ നാന് എടുത്തിട്ടെന് ... എന്‍ കൂടെ വരലാമാ ..? പൊണ്ടാട്ടി ആനാല്‍ അപ്പടി അല്ലേ തങ്കച്ചി ...." വാക്കുകളേക്കാള്‍ ഉപരി എല്ലാവരും ആ ഹൃദയം തിരിച്ചറിഞ്ഞു .. ഉണങ്ങി വരണ്ട പാടത്ത് പുതു മഴ കിട്ടിയ പോലെ ആ സ്ത്രീയുടെ മനസ് നിറഞ്ഞു എന്ന് തോന്നി ..വേഗത കുറഞ്ഞ ട്രെയിന്‍ സാവകാശം നിന്നു . മനസ്സില്‍ ഉറപ്പിച്ച തീരുമാനം പോലെ അവര്‍ അയാളുടെ ബാഗ് എടുത്തു . ഒരു കയ്യില്‍ കുട്ടിയേയുമെടുത്തു , അവരുടെ കൈകള്‍ പിടിച്ച് അയാള്‍ നടക്കുമ്പോള്‍ ആ കമ്പാര്‍ട്ട്മെന്റില്‍ എല്ലാവരും അവര്‍ക്ക് മംഗളം നേര്‍ന്നു .. മലയാളത്തില്‍ , തമിഴില്‍ , തെലുങ്കില്‍ , ഹിന്ദിയില്‍ എല്ലാം ... ..." ദി ഗോഡ് ബ്ലെസ് യു സണ്‍ " സായ്പിന്റെ വാക്കുകള്‍ക്കും
സ്നേഹത്തിന്റെ നൈര്‍മല്യം . വാതിക്കല് നിന്നു ഞാന്‍ ഒരിക്കല്‍ കൂടി കൈകള്‍ വീശി .. മറുപടിയായി അച്ഛന്റെ തോളില്‍ കിടന്ന മോള് ഒന്ന് ചിരിച്ചു .. പിന്നെ കൈകള്‍ കൊട്ടി എന്തോ പറഞ്ഞു .
കുട്ടികാലത്ത് അമ്മ പറഞ്ഞു തന്നത് ഞാന്‍ ഓര്‍ത്തു .. " നല്ല മനുഷ്യരെ ദൈവം പരീക്ഷിക്കും... ബുദ്ധിമുട്ടിക്കും .. പക്ഷേ പൂര്‍ണ്ണമായും കൈവെടിയില്ല .." ട്രെയിന്‍ മുന്നോട്ട് എടുത്തു ... അവരിലേക്ക് അകലം കൂടുന്നു ... ഒരിക്കല്‍ കൂടി കൈകള്‍ വീശി അവര്‍ക്ക് മനസ് കൊണ്ട് മംഗളം നേര്‍ന്നു ബെര്‍ത്തിലേക്ക് മടങ്ങി , ഒരു പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളും കണ്ടു കൊണ്ട് ...
===================================================================
ഭീമസേനന് വര്‍ത്തമാനം പറയുന്നു
സി എന്‍ കുമാര്‍
ഭീമസേനന് വര്‍ത്തമാനത്തിലും നമ്മുടെയിടയില്‍ ജീവിക്കുന്നു....ഹെ...എന്താ മാഷേ....ഇങ്ങനൊക്കെപ്പറഞ്ഞാല്‍....??? ചോദ്യം സ്വാഭാവികം. നോക്കൂ.. വ്യാസ്സന്റെ മഹാഭാരതത്തിലെ ഏറ്റവും മഹത്തായ കഥാപാത്രമാണല്ലോ ഭീമന്. ഈ രണ്ടാമൂഴക്കാരന് കായബലമുള്ളവനാണെങ്കിലും പാഞ്ചാലിയുടെ മുന്നില്‍ കേവലം ഭീരുവായാണോ വ്യാസ്സന്‍ പാത്രവല്‍ക്കരിച്ചത്? സംശയം തോന്നുക ന്യായമാണ്. ചൂതില്‍ പണയവസ്തുവായി നില്ക്കുമ്പോള് വീരശൂരപരാക്രമങ്ങള്‍കാണിക്കുന്നുണ്ടെങ്കിലും പിന്നീട് വനവാസ്സക്കാലത്തും അജ്ഞാതവാസ്സക്കാലത്തും അത്രയേറെ ഓജസ്സുള്ളതായിക്കാണുന്നില്ല . മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിലൂടെ അദ്ദേഹമെന്താണ് നമ്മോടു പറയുന്നത്? ഇതില്‍ ഒരു സ്വത്വബോധത്തിന്റെ സൂചന മറഞ്ഞിരിക്കുന്നില്ലേ? ഉണ്ട് എന്നാണു എന്റെ പക്ഷം.
മഹാഭാരതത്തിലെ കല്യാണസൌഗന്ധികത്തിന്റെ കഥാഭാഗം പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. കുബേരന്റെ ഉദ്യാനത്തിലുള്ള സൌഗന്ധികപ്പൂവിനെക്കുറിച്ചറിയുന്ന ദ്രൌപതി. അക്കാര്യം തന്റെ രണ്ടാമത്തെ ഭര്‍ത്താവുമായ ഭീമസേനനോ ട്കൊഞ്ചിപ്പറയുന്നു;തനിക്കു ആ പൂ ചൂടാന്‍ അതിയായ മോഹമുണ്ടെന്നും അതു എങ്ങനെയും സംഘടിപ്പിച്ചു തരണമെന്നും. ഇതുകേട്ട ഭീമസേനന് ആദ്യം അത് ദുഷ്ക്കരമാണെന്നും അവിടേക്ക് പോകുവാനും പോയാല്‍ത്തന്നെ കുബേരന്റെ ഉദ്യാനത്തില്‍ കയറാന്‍ കഴിയില്ലെന്നും പറയുന്നു. ഇത് കേട്ട പാഞ്ചാലി ഭീമസേനനെ കണക്കറ്റു കളിയാക്കുകയും പൌരുഷമില്ലാത്തവനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് തന്റെ പൌരുഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് പാഞ്ചാലിയെ ധരിപ്പിക്കുവാന്‍ വേണ്ടി സൌഗന്ധികത്തിനായി ഭീമന് ഇറങ്ങിത്തിരിക്കുന്നത്.
ഇവിടെയാണ് പാത്രസൃഷ്ടിയില്‍ വ്യാസ്സന്റെ ധൈഷണികത വെളിവാകുന്നത്. ഭാര്യയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു പെണ്‍കോന്തനെയാണ് നാമിവിടെ കാണുന്നത്. ഭാര്യയുടെ അഭീഷ്ടം സാധിച്ചു കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്നും എങ്ങിനെയും അത് സാധിച്ചു കൊടുത്തെങ്കില്‍ മാത്രമേ തനിക്ക് നിലനില്‍പ്പുള്ളെന്നും മനസ്സിലാക്കിയ ഭീമന് ഒരു കടുത്ത വെല്ലുവിളിയായി ഇതേറ്റെടുക്കുന്നു.പോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഈയൊരു സ്വത്വബോധത്തിന്റെ പൊരുള്‍ നാം തിരിച്ചറിയുന്നു.ഇത് വ്യാസന്റെ ജീവിത കാലഘട്ടത്തിന്റെ കൂടി പ്രതിഫലനമാകാം.യഥാര്‍ത്ഥത്തില്‍ ഇവിടെ ഭീമാസേനന്റെയുള്ളില്‍ ദ്വിമാനസ്വഭാവമുള്ള സ്വത്വബോധങ്ങള്‍ തമ്മില്‍ ഒരു സംഘട്ടനമാണ് നടക്കുന്നത്. അതിലാകട്ടെ വിജയം വരിക്കുന്നത് മുകളില്‍ പറഞ്ഞ പൌരുഷമെന്ന സ്വത്വബോധമാണ് താനും.
ഇതൊന്നു വര്‍ത്തമാനത്തിലേയ്ക്ക് പറിച്ചുനട്ടാല്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത് തന്നെയല്ലേ നടക്കുന്നത്. പുതിയ ഫാഷനിലുള്ള ഒരു ആഭരണം കാണുമ്പോള്‍, അല്ലെങ്കില്‍ അയലത്തെ വീട്ടിലെ പുതിയ കാര്‍ കാണുമ്പോള്‍ മുതല്‍ ഭാര്യ ഭര്‍ത്താവിനെ ശല്യപ്പെടുത്താന്‍ തുടങ്ങും.ആദ്യം ചെറിയ തരത്തിലുള്ള സൌന്ദര്യപ്പിണക്കങ്ങളാകുമുണ്ടാവുക, പിന്നെപ്പിനെ അത് വളര്‍ന്നു വലുതാകുന്നു. തീരെ സഹികെടുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തന്നെ പെടാപ്പാടുപെടുന്ന ഭര്‍ത്താവ് കിടപ്പാടം പണയപ്പെടുത്തി ഭാര്യ പറയുന്ന കാര്യം സാധിച്ചുകൊടുക്കുകയും ഒടുവില്‍ കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ കിടപ്പാടം പലിശക്കാരന് കൊണ്ടുപോകുന്ന സ്ഥിതി സംജാതമാകുകയും ചെയ്യുന്നു. ഇവിടെയും നടക്കുന്നത് സ്വത്വബോധത്തിന്റെ സംഘട്ടനം തന്നെയാണ്.ഭാര്യ പറയുന്നത് എന്തുതന്നെയായാലും നിറവേറ്റിക്കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്ന മിഥ്യാ ബോധം പുരുഷനെ അടക്കി ഭരിക്കുന്നു. അതില്‍നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് കുടുംബത്തിന്റെ തകര്‍ച്ചയിലേയ്ക്ക് വഴിവയ്ക്കുകയും അതവസ്സാനം കൂട്ടആത്മഹത്യയിലേയ്ക്ക് നയിയ്ക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചരിത്രാതീത കാലം മുതല്‍ ഇന്നോളമുള്ള എല്ലാ കൃതികളുടെയും ജീവിതത്തിന്റെയും സാമൂഹികവും സാംസ്ക്കാരികവുമായ പശ്ചാത്തലമെടുത്തു പരിശോധിച്ചാല്‍ എല്ലാകാലഘട്ടത്തിലും ഭീമസേനന്മാര് അവതാരമെടുക്കുന്നത് കാണാന്‍ കഴിയും.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്ന പരിശോധനയുടെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആ പരിശോധന ചെന്നെത്തിനില്ക്കുന്നത് മനുഷ്യന്റെ അമിതമായ ആഡംബരത്തിന്റെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും മുന്നിലാണ് താനും.
========================================================
ഭീമസേനന് വര്‍ത്തമാനം പറയുന്നു
സി എന്‍ കുമാര്‍
ഭീമസേനന് വര്‍ത്തമാനത്തിലും നമ്മുടെയിടയില്‍ ജീവിക്കുന്നു....ഹെ...എന്താ മാഷേ....ഇങ്ങനൊക്കെപ്പറഞ്ഞാല്‍....??? ചോദ്യം സ്വാഭാവികം. നോക്കൂ.. വ്യാസ്സന്റെ മഹാഭാരതത്തിലെ ഏറ്റവും മഹത്തായ കഥാപാത്രമാണല്ലോ ഭീമന്. ഈ രണ്ടാമൂഴക്കാരന് കായബലമുള്ളവനാണെങ്കിലും പാഞ്ചാലിയുടെ മുന്നില്‍ കേവലം ഭീരുവായാണോ വ്യാസ്സന്‍ പാത്രവല്‍ക്കരിച്ചത്? സംശയം തോന്നുക ന്യായമാണ്. ചൂതില്‍ പണയവസ്തുവായി നില്ക്കുമ്പോള് വീരശൂരപരാക്രമങ്ങള്‍കാണിക്കുന്നുണ്ടെങ്കിലും പിന്നീട് വനവാസ്സക്കാലത്തും അജ്ഞാതവാസ്സക്കാലത്തും അത്രയേറെ ഓജസ്സുള്ളതായിക്കാണുന്നില്ല . മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിലൂടെ അദ്ദേഹമെന്താണ് നമ്മോടു പറയുന്നത്? ഇതില്‍ ഒരു സ്വത്വബോധത്തിന്റെ സൂചന മറഞ്ഞിരിക്കുന്നില്ലേ? ഉണ്ട് എന്നാണു എന്റെ പക്ഷം.
മഹാഭാരതത്തിലെ കല്യാണസൌഗന്ധികത്തിന്റെ കഥാഭാഗം പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. കുബേരന്റെ ഉദ്യാനത്തിലുള്ള സൌഗന്ധികപ്പൂവിനെക്കുറിച്ചറിയുന്ന ദ്രൌപതി. അക്കാര്യം തന്റെ രണ്ടാമത്തെ ഭര്‍ത്താവുമായ ഭീമസേനനോ ട്കൊഞ്ചിപ്പറയുന്നു;തനിക്കു ആ പൂ ചൂടാന്‍ അതിയായ മോഹമുണ്ടെന്നും അതു എങ്ങനെയും സംഘടിപ്പിച്ചു തരണമെന്നും. ഇതുകേട്ട ഭീമസേനന് ആദ്യം അത് ദുഷ്ക്കരമാണെന്നും അവിടേക്ക് പോകുവാനും പോയാല്‍ത്തന്നെ കുബേരന്റെ ഉദ്യാനത്തില്‍ കയറാന്‍ കഴിയില്ലെന്നും പറയുന്നു. ഇത് കേട്ട പാഞ്ചാലി ഭീമസേനനെ കണക്കറ്റു കളിയാക്കുകയും പൌരുഷമില്ലാത്തവനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് തന്റെ പൌരുഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് പാഞ്ചാലിയെ ധരിപ്പിക്കുവാന്‍ വേണ്ടി സൌഗന്ധികത്തിനായി ഭീമന് ഇറങ്ങിത്തിരിക്കുന്നത്.
ഇവിടെയാണ് പാത്രസൃഷ്ടിയില്‍ വ്യാസ്സന്റെ ധൈഷണികത വെളിവാകുന്നത്. ഭാര്യയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു പെണ്‍കോന്തനെയാണ് നാമിവിടെ കാണുന്നത്. ഭാര്യയുടെ അഭീഷ്ടം സാധിച്ചു കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്നും എങ്ങിനെയും അത് സാധിച്ചു കൊടുത്തെങ്കില്‍ മാത്രമേ തനിക്ക് നിലനില്‍പ്പുള്ളെന്നും മനസ്സിലാക്കിയ ഭീമന് ഒരു കടുത്ത വെല്ലുവിളിയായി ഇതേറ്റെടുക്കുന്നു.പോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഈയൊരു സ്വത്വബോധത്തിന്റെ പൊരുള്‍ നാം തിരിച്ചറിയുന്നു.ഇത് വ്യാസന്റെ ജീവിത കാലഘട്ടത്തിന്റെ കൂടി പ്രതിഫലനമാകാം.യഥാര്‍ത്ഥത്തില്‍ ഇവിടെ ഭീമാസേനന്റെയുള്ളില്‍ ദ്വിമാനസ്വഭാവമുള്ള സ്വത്വബോധങ്ങള്‍ തമ്മില്‍ ഒരു സംഘട്ടനമാണ് നടക്കുന്നത്. അതിലാകട്ടെ വിജയം വരിക്കുന്നത് മുകളില്‍ പറഞ്ഞ പൌരുഷമെന്ന സ്വത്വബോധമാണ് താനും.
ഇതൊന്നു വര്‍ത്തമാനത്തിലേയ്ക്ക് പറിച്ചുനട്ടാല്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത് തന്നെയല്ലേ നടക്കുന്നത്. പുതിയ ഫാഷനിലുള്ള ഒരു ആഭരണം കാണുമ്പോള്‍, അല്ലെങ്കില്‍ അയലത്തെ വീട്ടിലെ പുതിയ കാര്‍ കാണുമ്പോള്‍ മുതല്‍ ഭാര്യ ഭര്‍ത്താവിനെ ശല്യപ്പെടുത്താന്‍ തുടങ്ങും.ആദ്യം ചെറിയ തരത്തിലുള്ള സൌന്ദര്യപ്പിണക്കങ്ങളാകുമുണ്ടാവുക, പിന്നെപ്പിനെ അത് വളര്‍ന്നു വലുതാകുന്നു. തീരെ സഹികെടുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തന്നെ പെടാപ്പാടുപെടുന്ന ഭര്‍ത്താവ് കിടപ്പാടം പണയപ്പെടുത്തി ഭാര്യ പറയുന്ന കാര്യം സാധിച്ചുകൊടുക്കുകയും ഒടുവില്‍ കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ കിടപ്പാടം പലിശക്കാരന് കൊണ്ടുപോകുന്ന സ്ഥിതി സംജാതമാകുകയും ചെയ്യുന്നു. ഇവിടെയും നടക്കുന്നത് സ്വത്വബോധത്തിന്റെ സംഘട്ടനം തന്നെയാണ്.ഭാര്യ പറയുന്നത് എന്തുതന്നെയായാലും നിറവേറ്റിക്കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്ന മിഥ്യാ ബോധം പുരുഷനെ അടക്കി ഭരിക്കുന്നു. അതില്‍നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് കുടുംബത്തിന്റെ തകര്‍ച്ചയിലേയ്ക്ക് വഴിവയ്ക്കുകയും അതവസ്സാനം കൂട്ടആത്മഹത്യയിലേയ്ക്ക് നയിയ്ക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചരിത്രാതീത കാലം മുതല്‍ ഇന്നോളമുള്ള എല്ലാ കൃതികളുടെയും ജീവിതത്തിന്റെയും സാമൂഹികവും സാംസ്ക്കാരികവുമായ പശ്ചാത്തലമെടുത്തു പരിശോധിച്ചാല്‍ എല്ലാകാലഘട്ടത്തിലും ഭീമസേനന്മാര് അവതാരമെടുക്കുന്നത് കാണാന്‍ കഴിയും.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്ന പരിശോധനയുടെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആ പരിശോധന ചെന്നെത്തിനില്ക്കുന്നത് മനുഷ്യന്റെ അമിതമായ ആഡംബരത്തിന്റെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും മുന്നിലാണ് താനും.
=====================================================================
മലയാളഭൂമികയിലെയ്ക്ക് സൃഷ്ടികള്‍ അയയ്ക്കേണ്ട വിലാസം malayalabhoomika@gmail.com========================================================