കുന്നിമണി

നിറമുള്ള ബാല്യകാലം 

ശങ്കരീകൃഷ്ണ ബി എന്‍ 
(ആറാം ക്ലാസ് ,ഡി വി എന്‍ എസ് എസ് യു പി എസ്,അന്നൂര്‍)))).,കൊല്ലം ജില്ല )


എന്നുമെന്നോര്‍മ്മകളില്‍
ഓടിക്കളിയ്ക്കുന്ന ബാല്യം.

ഓര്‍ക്കുന്നു ഞാനെന്‍റെ
നിറമുള്ള ബാല്യകാലം.

ചെന്താമാരപ്പൂവിനിതളൊന്നു
കൊഴിയുന്ന പോലത്തെ കതിരുറ്റ
സ്വപ്നമാണെന്റെ ബാല്യം.

സന്ധ്യയില്‍ മുങ്ങി നിവരുന്ന പോലത്തെ
ആനുഭൂതിയാണെന്റെ  ബാല്യം.

മാമ്പഴത്തിന്നുടെ മധുരിയ്ക്കു മോര്മ്മപോ-
ലോടി ക്കളിയ്ക്കുന്നു  ബാല്യം.

എങ്ങുപോയ് മറഞ്ഞെന്നുടെ ബാല്യം
തിരികെയാ നാളിലെയ്ക്കെത്തുവാന്‍ മോഹം.  

No comments: