പുസ്തകങ്ങള്‍വീണ്ടെടുപ്പിന്റെ കാവ്യസഞ്ചാരങ്ങള്‍ഇളവൂര്‍ ശ്രീകുമാര്‍

     കവിത അഭിജാത ശിരോവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു തുറന്ന ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന വഴികളിലൂടെ സഞ്ചരിയ്ക്കാന്‍ തുടങ്ങിയത് എഴുത്തിന്റെ  വരേണ്യവഴികളില്‍ വാണരുളുന്ന ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ട്. കവിതയെഴുത്തിനു ദന്തഗോപുര വാസം ആവശ്യമില്ലെന്നും അത് വായനക്കാരി ലെത്തുന്നതിനു പത്രാധിപന്മാരുടെ ഡെസ്കി നുമുന്നില്‍ മുട്ടുമടക്കിനില്‍ക്കെണ്ടെന്നും എഴുത്തുകാര്‍ തിരിച്ചറിഞ്ഞതോടെ മലയാളത്തിന്റെ എഴുത്തകം ഒരു വലിയ കുതിപ്പാണ് സൃഷ്ടിച്ചത്. പക്ഷെ നാമിനിയും അത് വേണ്ടവിധം തിരിച്ചറി ഞ്ഞിട്ടില്ല. ഇപ്പോഴും മുഖ്യധാരാപ്രസിദ്ധീകരണങ്ങളിലെ താളുകളില്‍നിന്നും  കണക്കെടുപ്പ് നടത്തി കവിതയുടെ വര്‍ത്തമാനത്തെക്കുറിച്ച് വിമര്‍ശനമെഴുതുന്നവരും സെമിനാറുകള്‍ സംഘടിപ്പിയ്ക്കുന്നവരും കവിതാരംഗത്തു സംഭവിച്ചു കഴിഞ്ഞ നിശ്ശബ്ദ വിപ്ലവത്തെ ഇനിയും ശരിയായി വിലയിരുത്താന്‍ ശ്രമിച്ചിട്ടില്ല.


   വൈജ്ഞാനിക മേഖലയില്‍ വിവരസാങ്കേതിക വിദ്യ സൃഷ്ടിച്ച മുന്നേറ്റം സാമാന്യ യുക്തികൊണ്ട് വായിയ്ക്കാവുന്നതിനും അപ്പുറത്തേയ്ക്ക് ദിനംപ്രതി മുന്നേറുകയാണ്. എഴുത്തിന്റെയും വായനയുടെയും ലോകത്തും അതിന്റെ വിസ്മയകരമായ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്നു. അച്ചടിമാധ്യമങ്ങളുടെ ആധിപത്യ പ്രവണതയെ ചോദ്യം ചെയ്തുകൊണ്ട് ഇ –വായനയുടെ ലോകം സ്വാതന്ത്ര്യത്തിന്റെ പുതിയൊരു വാതില്‍ തുറന്നിട്ടൂ. ബ്ലോഗുകളും സോഷ്യല്‍നെറ്റു വര്‍ക്കുകളും വെബ്സൈറ്റുകളും എഴുത്തിന്റെയും വായനയുടെയും അന്വേഷനത്തിന്റെയും അതിരു കളില്ലാത്ത സാദ്ധ്യതകളിലെയ്ക്ക് നമ്മെ ക്ഷണിച്ചു. ആശയവിനിമയത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യ ത്തിന്റെയും സംവേദാത്മകതയുടെയും മദ്ധ്യാഹ്നപ്രകാശത്തിലേയ്ക്ക് എഴുത്തുകാരും വായനക്കാരും ചേക്കേറിത്തുടങ്ങി. ഓണ്‍ലൈന്‍ എന്ന വാക്ക് മലയാളിയുടെ വ്യാവഹാരിക ഭാഷയില്‍ സജീവമായി. ഇ-വായന അവരുടെ വായനാസംസ്ക്കാരത്തിന്റെ ഭാഗമാകാന്‍ തുടങ്ങി.

(പുസ്തകത്തിന്റെ അവതാരികയില്‍ നിന്ന്)    
========================================================================

 


മഴപെയ്തു തോര്‍ന്നാല്‍ പിന്നെ മരം പെയ്യു൦. ആ പെയ്ത്തില്‍ കാഴ്ചകള്‍ വ്യക്തതയാര്‍ന്നു വരും. അങ്ങനെയുള്ള അനുഭവങ്ങളിലൂടെ ഒരു യാത്ര ,കണ്ണീരും വേദനയും നേരിയ നര്‍മ്മത്തില്‍ പൊതിഞ്ഞു വായനക്കാരനു നല്‍കുകയും മാനുഷികമായ മൂല്യങ്ങളാണ് ഈ ഭൂമിയില്‍ മഹത്തായതെന്നു നമ്മോടു സ്നേഹബുദ്ധ്യ പറയുകയും ചെയ്യന്ന ഒരു കൃതിയാണ് ശ്രീ. ടി ജി വിജയകുമാറിന്റെ *മഴപെയ്തു തോരുമ്പോള്‍ *.


======================================================================   


No comments: