കഥ
സമാന്തരങ്ങള്‍, എന്റെ ജീവിതങ്ങള്‍

ഓര്‍മ്മകള്‍ ഇപ്പൊ തന്നിലേക്ക് ഒഴുകി വരുന്നത് നല്ലതിന് വേണ്ടിയാണോ എന്നവള്‍ ചിന്തിച്ചു. എന്തൊക്കെ മാറ്റങ്ങള്‍ ആണ് തനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത്. തനിക്കു ഇങ്ങനെ ഒക്കെ ആകാന്‍ എങ്ങനെ സാധിച്ചു ? വിശ്വസിക്കാന്‍ ആകുന്നില്ലാ .
പ്രണയത്തിനു ഇത്ര ശക്തിയോ ? സ്നേഹം കൊണ്ട് കീഴടക്കുന്ന ഒരു ഭര്‍ത്താവും രണ്ടു കുട്ടികളും ഉണ്ടായിട്ടും തനിക്കു എങ്ങനെയാണ് മറ്റൊരാളോടൊപ്പം പുതിയ ഒരു ജീവിതം തുടങ്ങാന്‍ സാധിച്ചത് ?
എന്റെ പ്രണയമേ .........നീയാണെന്റെ ശക്തി. ആരൊക്കെ തള്ളി പറഞ്ഞാലും കുറ്റപ്പെടുത്തിയാലും എന്റെ ഇഷ്ട്ടങ്ങളിലൂടെ സഞ്ചരിക്കാന്‍ എനിക്കവകാഷമുണ്ട്. ഞാന്‍ ആഗ്രഹിക്കുന്നതാവനം എന്റെ ജീവിതം. ദൈവം കനിഞ്ഞു നല്കിയ ഒരു ജീവിതത്തില്‍ ഞാനെന്തിനു എന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും ആഗ്രഹങ്ങളെയും വേണ്ടെന്നു വെയ്ക്കണം ? . ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുന്നേ വിവാഹ ജീവിതത്തിലേക്ക് കടന്നവലാണ് താന്‍ . വിശ്വേട്ടന് തന്നെ സ്നേഹിചിട്ടെ ഉള്ളൂ. ഒരു തരത്തില്‍ പോലും തന്റെ മനസ് വിഷമിപ്പിചിട്ടില്ലാ.രണ്ടു കുട്ടികള്‍ അവര്‍ തന്റെ ജീവനായിരുന്നു എങ്കിലും ........എപ്പോഴാണ് നരേന് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.
തന്റെ മനസിന്റെ ഇഷ്ടങ്ങള്‍ ആയിരുന്നു അവന്റെയും ........അറിയാതെ അടുത്തുപോയതാണ് മനസ്. അകലുവാന്‍ കഴിയാതെ ഇനിയും വയ്യാ എന്ന് വന്നപ്പോള്‍ ഒരുമിച്ചൊരു ജീവിതം അതെ താനും കൊതിച്ചുള്ളൂ..അവിടെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒരു സ്ഥാനവും താന്‍ കൊടുത്തിട്ടില്ലാ........എല്ലാം ഇന്ന് ഒരു കഥ പോലെ ....
ഇന്ന് തന്റെയും വിശ്വേട്ടന്റെയും മോള്‍ടെ വിവാഹം ആണ്.വഴി മാറിപ്പോയ രണ്ടു ജീവിതങ്ങള്‍ ........വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള കണ്ടു മുട്ടല്‍ .........അതെ നാളെ അവിചാരിതമായ കാര്യങ്ങളുടെ തന്റെ മനസിലെ മറ്റൊരു ആഗ്രഹത്തിന്റെ സഫലീകരണം ആണ്.........
ഓര്‍ത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം .........കണ്ണ് നിറയുന്നു.......പ്രായത്തിന്റെ അതിരുകളില്‍ ഉണ്ടായ മോഹങ്ങളുടെ ആഗ്രഹങ്ങളുടെ ഒരു സമാപ്തി കൂടി .........
അതെ എന്നും താന്‍ തന്റേതായ ആഗ്രഹങ്ങളുടെ ലോകത്താരുന്നല്ലോ.......
ട്രെയില്‍ വസുന്ധരയെയും കൊണ്ട് വീണ്ടും കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു ...............
ട്രെയില്‍ വസുന്ധരയെയും കൊണ്ട് വീണ്ടും കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു ...............
ഒരുപാട് ആള്‍ക്കാരുടെ ആഗ്രഹങ്ങളും വഹിച്ചുകൊണ്ട് ...............
********************************************************************************
കഥ
ഖുറൈഷി-
അഷ്റഫ് സല്‍വ അബുദാബി
റമദാന് ഇരുപത്തഞ്ച് . സുബൈദ ടീച്ചറുടെ മനസ്സില്‍ ആകെ വിഷമമാണ് . ചെറിയ മോന് നോമ്പ് എടുത്തിട്ടുണ്ട് . നോമ്പ് തുറക്കാന്‍ എന്താണ് വിഭവം ? അവന് അത്താഴത്തിനു എണീറ്റപ്പോള്‍ മുതല്‍ ചോദിയ്ക്കാന്‍ തുടങ്ങിയതാണ് . നാട്ടില്‍ അറിയപെട്ട കുടുംബം ആണ് ടീച്ചരുടെത് . ഭര്‍ത്താവു ഹാജിക്ക നാട്ടിലെ പ്രമുഖ കച്ചവടക്കാരനും. ടീച്ചര്‍ എന്നത് പേര് മാത്രം ആണ് കേട്ടോ . മാപ്പിള പെണ്ണുങ്ങള് ഉമ്മ കുപ്പായവും കാച്ചി തുണിയും ഇട്ട് നടന്നിരുന്ന കാലത്ത് സാരി ഉടുത്തു ഇറങ്ങിയതിനാലോ മറ്റോ വന്നു കിട്ടിയ പേരാണ് . തൊടിയില്‍ ആകെ നടന്നു മൂത്ത ഒരു ചക്ക കിട്ടി . തല്ക്കാലം ഇന്നത്തേക്ക് ഇത് മതി . പക്ഷെ മോന്? അവന്റെ കന്നി നോമ്പ് ആണ് . രാവിലെ പേടിച്ചു പേടിച്ചു ഹജിക്കയോട് ഒന്ന് പറഞ്ഞു " മോന് നോമ്പ് എടുത്തിരിക്കുന്നു . ലേശം അരി പൊടിയും ഇറച്ചിയും കൊടുത്തയച്ചാല്‍ ... " ഉത്തരം കേള്‍ക്കേണ്ടി വന്നില്ല . ഒരു ആട്ടു ആയിരുന്നു . ടീച്ചര്‍ ക്ക് അത് പുത്തരി അല്ല . കല്യാണം കഴിഞ്ഞ നാള് തൊട്ടേ അങ്ങിനെയാണ് . പക്ഷെ ആരോടും പറയാതെ എല്ലാം സഹിച്ചു
ഹാജിക്ക തൂവെള്ള വസ്ത്രം ധരിച്ചു കടയിലേക്ക് പോകാനിറങ്ങി .. ആരോടോ സംസാരിക്കുന്നത് കേട്ടാണ് ടീച്ചര്‍ പുറത്തേക്കു വന്നു നോക്കിയത് . പാടത്തിന്റെ അക്കരെ താമസിക്കുന്ന ജാനകിയാണ് .എല്ലാവര്ക്കും കണ് കണ്ട ദൈവമാണ് ഹാജിക്ക. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന , നല്ല ഉപദേശങ്ങള്‍ നല്കുന്ന സാമ്പത്തികമായി സഹായിക്കുന്ന ഹാജിക്ക .
ടീച്ചര്‍ ജാനകിയോട് ചെറുതായി ചിരിച്ചു എന്ന് വരുത്തി വേഗംഅടുക്കളയിലേക്കു വലിഞ്ഞു.
ജാനകി ഹാജിക്കയോടെ പറയുന്നത് അകത്തേക്ക് കേള്‍ക്കുന്നുണ്ടായിരുന്നു.
"നിലമ്പൂരിലേക്ക് കെട്ടിച്ച മോളും മരുമോനും ഇന്ന് വിരുന്നിനു വരും, കറി വെക്കാന്‍ ഒന്നും ഇല്ലാ . ഒരു അയിന്പതു ഉറുപ്യ കിട്യാല് .. പെന്ഷം കിട്ടുമ്പം അങ്ങട്ട് തന്നെ താരയ്നു ." .
ഞാന്‍ എപ്പോളെങ്കിലും ഇങ്ങളോട് പൈസ തിരിച്ചു ചോടിചിടുണ്ടോ ? എന്ന് പറഞ്ഞു അന്‍പതിന്റെ ഒരു നോട്ടു കുഞ്ഞമ്മക്ക് കൊടുത്തു ഹാജിക്ക ഇത് കൂടേ കൂടി ചേര്‍ത്തു.
"ചായ കുടിച്ചിട് പോയാല്‍ മതി. ആലന്റെ അടുത്ത തേങ്ങയുണ്ട്,അതിന്നു രണ്ടു തേങ്ങയും എടുതോളി "
. കൂട്ടി ഇട്ട തേങ്ങയിന്നു രണ്ടു തേങ്ങ എടുത്ത് ചകിരി വലിച്ചു കൂട്ടി കെട്ടി ഇറങ്ങി പോകുമ്പോ
ജാനകി ലേശം ഉറക്ക തന്നെ പറഞ്ഞു. " തങ്ക പെട്ട മനുഷ്യന് . അതിനു കിട്ടിയ ഒരു പെണ്കൊല്. ഒരു ചായ ന്റെ ബെള്ളം തരണ്ടി ബരും ന്നു ബിച്ചരിച്ചിട്ട ഓള് അകത്തു കേറി വാതില്‍ അടച്ചു, ബല്യ ടീച്ചര്‍ "
തട്ടം കൊണ്ട് മുഖം തുടച്ചു ടീച്ചര്‍.. ഇല്ലാ കണ്ണീരില്ല . ഒന്നും കേട്ടാല്‍ ഇപ്പോള്‍ കണ്ണീര് വരാറില്ല .
ഒരു പക്ഷെ കണ്ണീര് കഴിഞ്ഞിരിക്കും.
മോന് തളര്‍ന്നു ഉറങ്ങി . ടീച്ചര്‍ പലതും ചിന്തിച്ചു .ഒരു ലേശം അരി പൊടി അടുത്ത വീട്ടില്‍ പോയി വാങ്ങിയാലോ ? ഹാജിക്ക എങ്ങാനും അറിഞ്ഞാല്‍ , ഇല്ലെങ്കിലും അവര്‍ എന്ത് വിചാരിക്കും നോമ്പ് കാലത്ത് അരിപൊടി ഇല്ലാത്ത വീട് ഉണ്ടാകുമോ? അസര്‍ ബാങ്ക് കൊടുത്തു ഇനി ആലോചിച്ചു നിക്കാന്‍ നേരം ഇല്ലാ . ലേശം ചാക്കരി ചട്ടിയില്‍ ഇട്ട് വറുത്തു . ഇനി പൊടിച്ചു ലേശം തേങ്ങയും പഞ്ചസാരയും ഒക്കെ ചേര്‍ത്താല്‍ മതി .. അപ്പോഴാണ് പുറത്തു ഒരു കാല് പെരുമാറ്റം . പെട്ടെന്ന് ഈ വറുത്ത അരി ഒളിപ്പിക്കാനുള്ള തത്രപ്പാടില്‍ കൈ തട്ടി അരി വറുത്തത് നിലത്തു വീണു. നീളന്‍ തട്ടം ഒരു ഭാഗത്ത് കൂടി വലിച്ചിട്ടു മേലെ വീടിലെ ബീത്തയാണ്. അകത് കയറിയതും ടീച്ചര്‍ ബീത്തന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു ". മോന് അരി വറുത്ത് വല്യ ഇഷ്ടാണ്."
ബീത്ത തട്ടത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ച ഒരു ചോറ്റു പാത്രം ടീച്ചറെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു : "സുബൈദ , കുട്ട്യോളെ കൊണ്ട് കള്ളം പറയാന്‍ കയ്യൂല , ഇത് മോന് നോമ്പ് തുറക്കാന്‍ ഉള്ളതാണ്. ഓന്റെ തുണ ഒന്ന് ഇന്ടവിടെം ഉണ്ടല്ലോ , അന്റെ ഏഴു വയസ്സായ കുട്ടി ഇന്ന് നോമ്പ് നോറ്റത് എന്തിനാ ന്നു അനക്ക് അറിയോ? അങ്ങിനെ എങ്കിലും ഓന്റെ തന്ത എന്തെങ്കിലും കൊണ്ടാരല്ലോന്നു വിചാരിച്ചാണ്. ഓന്റെ തന്തന്റെ സുഭാവം അനക്ക് അല്ലെ അറിയൂ,നാട്ടുകാര്‍ക്ക് ഓന് ബല്യ ഖുറൈഷി അല്ലെ "
--------------------------------------------------------------------------------------------------------
കടങ്കഥ
മേപ്പന്കോട് വിദ്യാധരന്
ആഫ്ടര്‍കെയര്‍ ഹോമിന്റെ വാര്ഷികൊല്സവം കഴിഞ്ഞു ടൌണിലെത്തുമ്പോള്‍ വണ്ടി ബ്രേക്ക് ഡൌന്ണായി. ഒരു സഹായിയെയും കൂട്ടി വര്‍ക്ക് ഷോപ്പ് അന്വേഷിച്ചു നടക്കുമ്പോള്‍ നിന്നെ കണ്ടുമുട്ടി.തികച്ചും അവിശ്വസനീയ സാഹചര്യത്തില്‍.
നിന്നോടൊപ്പമുണ്ടായിരുന്നവര് നഗരത്തിലെ നിശാഗന്ധികളാണെന്നറിയുമ്പോള് ദൃശ്യശ്രാവ്യസംവിധാനങ്ങളടഞ്ഞു ഞാന്‍ നിശ്ചലനായി നിന്ന്. നിന്റെനുണക്കുഴികളുടെ ചന്തം നുണയാന്‍ കൊതിച്ച നയനങ്ങള്‍ എന്തും ചുട്ടെരിയ്ക്കാന്‍ പോന്ന തീപ്പന്തങ്ങളായി പരിണമിച്ചു.
ക്ഷമിയ്ക്കൂ ബാലേട്ടാ...ഒരിയ്ക്കലും പ്രതീക്ഷിച്ചതല്ല...പശ്ചാത്താപത്തിന്റെ കറപുരണ്ട ശബ്ദം കയറ്റം കയറിവന്ന ഓട്ടോറിക്ഷയുടെ ഇരമ്പലില്‍ അലിയുന്നേരം കമ്പിക്കാലിന്ചോട്ടില് വേരോടിയ കാലടികള്‍ പിഴുതെടുത്ത് ഞാന്‍ പിന്തിരിയാന് തിടുക്കം കാട്ടി.
കഴിയുമെങ്കില്‍ എന്റെ കഥ കൂടി....
നിന്റെ മുഴുമിയ്ക്കാത്ത വാക്കുകളില്‍ പരിഹാസത്തിന്റെ ചുവയുണ്ടായിരുന്നു.ദൂരെ തെരുവ് വിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ ഒരു കറുത്ത മരുകായി നിന്റെ വാഹനം മറയുംവരെ ഞാന്‍ സ്ഥലകാല ബോധമറ്റുനിന്നു. ഇരുട്ടില്‍ ഒരു മരക്കുറ്റി പോലെ....
സംഭവം കഴിഞ്ഞിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. നിന്റെ കഥയെഴുതാനാരംഭിയ്ക്കുമ്പോള് ഞാന്‍ വേണ്ടാത്ത ചിന്തയില്‍ ചിന്നി ചിതറും.വെറും ഞാനല്ല.ഒരിയ്ക്കല്‍ നിന്റെ എല്ലാമായിരുന്ന ഞാന്‍.ആരംഭം എപ്പോഴെന്നറിയില്ല.എട്ടാം ക്ലാസില്‍ തോറ്റു പഠിച്ച നിന്റെ ട്യൂഷന് മാഷായി കടന്നു വരുന്നേരം നിന്നില്‍ ആകര്‍ഷണീയമായി അധികമൊന്നുമുണ്ടായിരിന്നില്ല ഗോതമ്പിന്റെ നിറമുള്ള നിന്റെ കിളുന്നു തുടയില്‍ കാമധേനുവിന്റെ അര്‍ത്ഥം പറയാത്തതിനു ചൂരല്‍ കൊണ്ട് ചോരപൊടിയിച്ച സംഭവം.
നിന്റെ കണ്ണീരടങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവന്നു.
തികഞ്ഞ സഹതാപത്തിലൂടെ നീ എന്നിലേയ്ക്ക്നീന്തികയറുമ്പോള് കാലം നമുക്കനുകൂലവും പ്രായം അനിയന്ത്രിതവുമായിരുന്നു.
മാസങ്ങള്‍ കഴിയുംതോറും ട്യൂഷന് പുരോഗമിച്ചു.പാഠവസ്തുതകളില് നിന്നു പാഠ ഇതര വിഷയങ്ങളിലേയ്ക്ക്. കണക്കില്‍ നിന്നു കണക്കുകൂട്ടലുകളിലെയ്ക്ക് .
പത്താം ക്ലാസിലെ നിന്റെ തോല്‍വിയെക്കാള്‍ എന്നെ മുറിവേല്‍പ്പിച്ചത് നിന്റെ അച്ഛന്റെ അകാലനിര്യാണമായിരുന്നു.അതില്പിന്നെ അധികനാള്‍ ഞാന്‍ അവിടെ തങ്ങിയില്ല. കാരണം നിന്റെ അമ്മ നന്നേ ചെറുപ്പം. നിന്നെക്കാള്‍ ആര്‍ത്തിയോടെ അവര്‍ എന്നെ കൊത്തിവിഴുങ്ങാന്‍ തക്കം പാര്‍ത്തതു പലപ്പോഴും ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു.എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടപ്പോള്‍ അവര്‍ എന്നെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കി.നീയില്ലാത്ത തക്കം നോക്കി ഞാനവരെ...നേരറിയാതെ നീയും പിണങ്ങി.നിരപരാധിത്വം തെളിയിയ്ക്കാന്‍ കഴിയാതെ ഞാന്‍ വല്ലാതെ കുഴങ്ങി...പിന്നെ സ്ഥലം മാറ്റമായിരുന്നു എന്റെ ഏക മാര്‍ഗം.ആ വേര്‍പാട് നിന്നെ ഒട്ടും വേദനിപ്പിച്ചില്ല. പക്ഷെ നിന്റെയമ്മ അനിയത്രിതമായി പൊട്ടിക്കരഞ്ഞു.അഴിഞ്ഞുലഞ്ഞ മനസുമായി ആഴ്ചകളോളം ആശുപത്രിയില്‍ പ്രവേശിയ്ക്കപ്പെട്ടു. പറ്റിപ്പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ അവര്‍ ഒരുക്കമായിരുന്നു.പക്ഷെ ഞാന്‍ ഒന്നിനും പ്രതികരിച്ചില്ല.
എല്ലാത്തിനും ഒരു പരിഹാരം എന്നെന്നേയ്ക്കുമായി ഒരു വേര്‍പിരിയലായിരുന്നു. കഴിഞ്ഞതൊക്കെ മറന്നു പട്ടണത്തിലെ വാടകമുറിയില്‍ താമസിച്ചു ഓര്‍മ്മകള്‍ തേട്ടി വയ്ക്കുമ്പോള്‍ നിന്നെ കാണണമെന്ന് പലതവണ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ആരോടൊക്കെയോ വാശിതീര്ക്കുംമട്ടിലുള്ള നിന്റെഅപഥസഞ്ചാരവാര്ത്തകള് എന്നെ പിന്തിരിപ്പിച്ചു.
കഴിഞ്ഞതൊക്കെ മറക്കാന്‍ ശക്തി സംഭരിച്ചു മനശാന്തിയ്ക്കായി എന്തൊക്കെയോ കുത്തിക്കുറിച്ചു.കഥയും കവിതയും നാടകവും.... സൃഷ്ടികളില്‍ നിന്റെഅന്തര്ദാഹവും എന്റെ നിസഹായതയുമുണ്ട്.എന്നാല്‍ നീയെന്നെ കഥാപാത്രമില്ല...കാലങ്ങള്‍ക്കുശേഷം നമ്മള് വീണ്ടും കണ്ടുമുട്ടും വരെ .....
പ്രിയമുള്ള ഷേര്‍ളി....
ഒരിയ്ക്കല്‍ എന്റെതുമാത്രമാകാന് കൊതിച്ച നീ ആരുടേതുമാകാത്തതില് ഞാന്‍ അതീവ ദു:ഖിതനാണ് . നിന്റെ മാറ്റത്തില്‍ എനിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞൊഴിയാന്‍ ഞാന്‍ തീര്‍ത്തും അശക്തന്. എങ്കിലും ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം സ്വീകരിയ്ക്കാന്‍ നിന്നെ പ്രേരിപ്പിച്ച സാഹചര്യ ത്തെക്കുറിച്ച് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല .എന്നില്‍ നിന്നു നീപഠിചതു സ്നേഹത്തിന്റെ ബാലപാഠങ്ങള്‍ ഇന്ന് ചൊല്ലിയാടുന്നതു വെറുപ്പിന്റെ കപട തന്ത്രങ്ങള്‍ . കമ്പോളങ്ങളില്‍ നിന്നു കമ്പോളങ്ങളിലേയ്ക്ക് കടന്നുകയറുമ്പോള്‍ നീ സ്വന്ത മാക്കിയത് വഞ്ചനയും ചതിയും മാത്രം. ഇന്ന് നീ നഗര പ്രാന്തങ്ങളില്‍ വിട്ടഴിയ്ക്കുന്നത് അന്ന് ഞാന്‍ ഉരുവിട്ട് പഠിപ്പിച്ച വശ്യ തന്ത്രത്തിന്റെ പരിഷ്കരിച്ച പതിപ്പുകള്‍ .പെണ്വാണിഭക്കാര്ക്കും പെനയുന്തുകാര്ക്കും നീ പ്രചോടനമായിരിയ്ക്കും. പക്ഷെ നിന്റെ കഥ മാത്രം ആര്‍ക്കുമറിയില്ല. ഏറെ ക്കുറെ മനസ്സിലാക്കിയിട്ടുള്ളത് ഞാന്‍ മാത്രം. എന്നാല്‍ എനിയ്ക്കത്അക്ഷരത്തിലാക്കനാവില്ല . അഥവാ എഴുതിയാല്‍ തന്നെ ആദിയും അന്ത്യവുമില്ലാത്ത കടംകഥ പോലെ അപൂര്‍ണ്ണവും.
പ്രീയമുള്ള ഷേര്‍ളി... എന്നോട് ക്ഷമിയ്ക്കു ...നിന്റെ കഥ മാത്രം എനിയ്ക്ക്എഴുതാനാവില്ല ഇപ്പോള്‍ മാത്രമല്ല .മേലില്‍ ഒരിയ്ക്കല്‍ പോലും.......
===========================================================
No comments:
Post a Comment